സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു,റാങ്കുകളിൽ ഇടം പിടിച്ച് അഞ്ച് മലയാളികൾ

ന്യൂ‍ഡൽഹി; യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്.

ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു. ആർ. ശ്രുതി (18), ജെ.എസ്. ശ്രീജ (57), ബി. ഗോപിക (105), അജയ് രാജ് (109), വി.സി. ശ്രീലക്ഷ്മി (133) എന്നിവരാണ് മലയാളികൾ. രാജേശ്വരി സുവേ രണ്ടാം റാങ്കും അകാൻഷ് ധുൽ മൂന്നാം റാങ്കും നേടി. ആകെ 958 പേർ യോഗ്യത നേടി. ഫലം അറിയാം: upsc.gov.in, upsconline.gov.in.

ഓരോരുത്തർക്കും എത്ര മാർക്ക് ലഭിച്ചെന്ന്  15 ദിവസത്തിനകം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്ന് യുപിഎസ്‌സി വാർത്തക്കുറിപ്പിൽ അറിയിച്ചു. 2025 ഓഗസ്റ്റിലായിരുന്നു പരീക്ഷ.

ഡിസംബർ, ഫെബ്രുവരി മാസങ്ങളിലായാണ് പഴ്സനാലിറ്റി ടെസ്റ്റ് നടത്തിയത്. രണ്ടുപേരുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൻട്രൽ സർവീസസ് – ഗ്രൂപ്പ് എ – ഗ്രൂപ്പ് ബി എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !