എന്‍ എം സിയുടെ ഒരു അന്വേഷണം നടക്കുന്നതിനിടയിൽ നഴ്‌സ് ജീവനൊടുക്കി

എന്‍ എം സിയുടെ ഒരു അന്വേഷണം നടക്കുന്നതിനിടയിൽ നഴ്‌സ് ജീവനൊടുക്കി

യുകെ : യുകെയിലെ നഴ്‌സിംഗ് റെഗുലേറ്ററായ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലിന്റെ (എന്‍ എം സി) ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണൊ ഒരു നഴ്‌സ് ആത്മഹത്യ ചെയ്യുവാന്‍ കാരണമായത് എന്നതിനെ കുറിച്ച് കൊറോണര്‍ അന്വേഷണം ആരംഭിച്ചു.

34കാരിയായ നഴ്‌സ് അമേലിയ മോര്‍ട്ടെന്‍ സ്‌കോട്ടിനെതിരെ അന്വേഷണം നടക്കുന്നതിനിടയിലായിരുന്നു അവര്‍ സ്വയം ജീവനൊടുക്കിയത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളായിരിക്കും സോമര്‍സെറ്റ് കൊറോണര്‍ സ്റ്റീഫന്‍ കോവെല്‍ പരിശോധിക്കുക.

മരണ സമയത്ത്, അമേലിയയ്‌ക്കെതിരെ എന്‍ എം സിയുടെ ഒരു അന്വേഷണം നടക്കുന്നുണ്ടായിരുന്നു എന്ന് അന്വേഷണത്തിനു മുന്‍പുള്ള വിചാരണയില്‍ വ്യക്തമാക്കിയിരുന്നു. തൊഴില്‍ ചെയ്യാനുള്ള യോഗ്യതയുണ്ടോ എന്നകാര്യമായിരുന്നു എന്‍ എം സി അന്വേഷിച്ചിരുന്നത്. 

ഈ അന്വേഷണത്തിന്റെ എല്ലാ ഭാഗങ്ങളും പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നാണ് കൊറോണര്‍ കോവെല്‍ പറഞ്ഞത്. അതുപോലെ അന്വേഷണത്തില്‍ വന്ന കാലതാമസം അമേലിയയുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കും. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടും അതിനുമേല്‍ എന്‍ എം സി സ്വീകരിച്ച നടപടികളും അന്വേഷണ വിധേയമാക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !