18.8 കോടി രൂപ ഒരു കപ്പലിന്.. ടോൾ ഏർപ്പെടുത്തിയിനെ ന്യായീകരിച്ച് ഇറാൻ

ടെഹ്‌‌‌റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിന് കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിനെ ന്യായീകരിച്ച് ഇറാൻ.

രണ്ട് മില്യൺ ഡോളർ (18.8 കോടി രൂപ) ആണ് കപ്പലുകൾക്ക് ടോൾ നൽകേണ്ടി വരുന്നത്. പാർലമെന്റ് ദേശീയ സുരക്ഷാ കമ്മിറ്റിയിലെ അംഗമായ അലാദ്ദീൻ ബൊറൂജെർഡി ആണ് ഇക്കാര്യം അറിയിച്ചത്.

പതിറ്റാണ്ടുകൾക്ക് ശേഷം ഹോർമൂസ് കടലിടുക്കിൽ ഒരു പുതിയ പരമാധികാര ഭരണകൂടത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നീക്കമെന്ന് ബൊറൂജെർഡി പറഞ്ഞു. കടലിടുക്ക് കടക്കുന്ന ചില കപ്പലുകളിൽ നിന്ന് രണ്ട് മില്യൺ ഡോളർ ആണ് ഗതാഗത ഫീസായി ഈടാക്കുന്നത്. ഇത് ഇറാന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. യുദ്ധത്തിന് ചെലവുകൾ ഉള്ളതിനാൽ സ്വാഭാവികമായും പണം ഈടാക്കേണ്ടതുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇത് ഇറാന്റെ അധികാരമാണെന്നും ബൊറൂജെർഡി കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ പവർ പ്ലാന്റുകളെ നശിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം. ഹോർമുസ് പൂർണമായി അടയ്ക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി. പശ്ചിമേഷ്യയിൽ യു.എസുമായി ബന്ധമുള്ള ഊർജ കേന്ദ്രങ്ങളും തകർക്കുമെന്നും മേഖലയിലെ ജലശുദ്ധീകരണശാലകൾ ആക്രമിക്കാൻ മടിക്കില്ലെന്നും ഇറാൻ പ്രതികരിച്ചു. 

നിലവിൽ, ഹോർമൂസ് തുറന്നിരിക്കുകയാണെന്നും എന്നാൽ, ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ കടത്തിവിടില്ലെന്നും ഇറാൻ ആവർത്തിച്ചിരുന്നു. പേർഷ്യൻ ഉൾക്കടലിൽ ഹോർമുസ് ദ്വീപിനു സമീപം യു.എസിന്റെ എഫ്-15 യുദ്ധവിമാനത്തെ വെടിവച്ചിട്ടെന്നും ഇറാൻ അവകാശപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !