ദുരിതജീവിതത്തിന് വിട: തെരുവുനായ കടിച്ചത് 15 മാസം മുമ്പ് ,വാക്സിനെടുത്തിട്ടും രക്ഷയില്ല, ചികിത്സയ്ക്ക് ചെലവായത് ലക്ഷങ്ങൾ, എട്ട് വയസുകാരന് ദാരുണാന്ത്യം.

ജഗ്തിയാല്‍: തരുവ് നായയുടെ കടിയേറ്റ് 15 മാസത്തിലേറെയായി ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരൻ മരിച്ചു. തെലങ്കാനയിലെ വെല്‍ഗാറ്റൂർ മണ്ഡലിലെ കൊട്ടിലിംഗ്ല ഗ്രാമത്തിലെ മഞ്ചികട്ട്ല മണിതേജയെയാണ് തെരുവുനായ ആക്രമണത്തനിരിയായി മരിച്ചത്.

2024 ഡിസംബറിലാണ് സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. കഴുത്തിനും തോളിനും പരിക്കേറ്റതിനെ തുടർന്ന് മാതാപിതാക്കള്‍ ഉടനെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് റാബിസ് വാക്സിനും നല്‍കി.

എന്നാല്‍, സംക്രാന്തി അവധിക്കാലത്ത് മനിതേജയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. നില വഷളാകുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതിനെത്തുടർന്ന് ഉടൻ തന്നെ ജഗ്തിയാലിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി, ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മാസത്തോളമായി കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. 50 ലക്ഷം രൂപയിലധികം ചെലവഴിച്ച്‌ ചികിത്സ നടത്തിയെങ്കിലും, കഴിഞ്ഞ ദിവസം രാത്രി കുട്ടി മരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !