വിവാഹവാഗ്ദാനം നല്‍കി നിരന്തര പീഡനം, പിന്നീട് മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍,,

ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഫ്രീലാൻസ് വെബ് ഡിസൈനർ അറസ്റ്റില്‍. ചെന്നിത്തല തൃപ്പെരുന്തുറ ഏഴംവാക്കല്‍ വീട്ടില്‍ രാഹുല്‍ (31) ആണ് ആലപ്പുഴ സൗത്ത് പൊലീസിന്‍റെ പിടിയിലായത്.

മാട്രിമോണിയല്‍ പരസ്യം വഴിയാണ് അരൂർ സ്വദേശിയായ യുവതിയുമായി ഇയാള്‍ പരിചയത്തിലാകുന്നത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ കൂടുതല്‍ അടുക്കുകയും യുവതിയെ പലപ്രാവശ്യം ആലപ്പുഴയില്‍ വിളിച്ചുവരുത്തി ടൗണിലും ബീച്ചിലും വെച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്തു.

പിന്നീട് യുവതിയെ വിവാഹം കഴിക്കാതെ ഒഴിഞ്ഞുമാറിയ പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതോടെയാണ് ഇവർ പോലീസില്‍ പരാതി നല്‍കിയത്. വിവരമറിഞ്ഞ് വീട്ടില്‍ നിന്നും മുങ്ങിയ രാഹുലിനെ, ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞദിവസം പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്.

സൗത്ത് ഐഎസ്‌എച്ച്‌ഒ വി എസ് വിനീഷിന്റെ നിർദേശാനുസരണം പ്രിൻസിപ്പല്‍ എസ്‌ഐ നെവിൻ ജോർജ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ്‌ഐ മോഹൻ കുമാർ, എസ്‌സിപിഒ ശ്യാം ആർ, ആലപ്പുഴ ഡാൻസാഫ് ടീമിലെ സിദ്ദിഖുള്‍ റഹ്മാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !