ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി പാലാ നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം

പാലാ ;തിരുവനന്തപുരം എംപി Dr ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം.

നഗരഭരണ നിർവഹണവുമായി ബന്ധപ്പെട്ട വിശ്വ പൗരന്റെ വിലയേറിയ  മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും തേടിയായിരുന്നു കൂടിക്കാഴ്ച.  നഗരത്തിന്റെയും നഗരസഭയുടെയും വികസന   കുതിപ്പിന് അന്താരാഷ്ട്ര സഹകരണം അടക്കമുള്ള സാധ്യതകൾ തേടേണ്ടത് എങ്ങനെയെന്നും  ദിയയ്ക്ക് തരൂർ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.  ഇക്കാര്യത്തിൽ തന്നാലാവും വിധമുള്ള എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

വികസ്വര രാജ്യങ്ങളിലെ പട്ടണങ്ങളെ  സിസ്റ്റർ സിറ്റികൾ ആക്കുന്ന  യൂറോപ്യൻ വൻകിട നഗരങ്ങളുടെ  സേവന  പദ്ധതികൾ  പാലായുടെ  വളർച്ചയ്ക്ക് എപ്രകാരം ഉപയോഗപ്പെടുത്തുവാൻ സാധിക്കും എന്നതിനെക്കുറിച്ച് പഠിച്ചു വരികയാണ് ദിയ ബിനു.  

ഇക്കാര്യത്തിൽ  തരൂരിനെപ്പോലെ അന്താരാഷ്ട്ര  സമൂഹത്തിൻറെ അംഗീകാരമുള്ളവരുടെ സഹകരണം നിർണായകമാണെന്ന്  ചെയർപേഴ്സൺ വ്യക്തമാക്കി.  ഭരണം നിർവഹണത്തെക്കുറിച്ചും,  രാഷ്ട്രീയത്തിനതീതമായ വികസന മോഡലിനെ കുറിച്ചും ശശി തരൂരിൽ   നിന്ന് വിലയേറിയ  മാർഗ്ഗനിർദേശങ്ങൾ ലഭിച്ചു എന്നും  ചെയർപേഴ്സൺ അറിയിച്ചു.

നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തെത്തിയതിന് പിന്നാലെ  വിവിധ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയപ്പോൾ  Dr ശശി തരൂർ  തന്റെ റോൾ മോഡലാണെന്ന് ദിയ അഭിപ്രായപ്പെട്ടിരുന്നു.  ഇത് ശ്രദ്ധയിൽപ്പെട്ട ശശി തരൂർ ഇക്കാര്യം ചൂണ്ടിക്കാട്ടി പങ്കുവെച്ച ട്വീറ്റും വൈറലായിരുന്നു.  

പിന്നീട് തരൂർ അഭിനന്ദിക്കാനായി വിളിച്ചപ്പോൾ ദിയ മുന്നോട്ടുവെച്ച അഭ്യർത്ഥന സ്വീകരിച്ചതാണ്  കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായത്.. ചെയർപേഴ്സന്റെ അഭ്യർത്ഥന പ്രകാരം താമസം കൂടാതെ MP നഗരസഭയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചതായും ചെയർ പേഴ്സൻ ദിയ ബിനു അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !