സി​ന്ധു ന​ദീ​ജ​ല ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ കോടതിക്കും പാകിസ്ഥാനും പുല്ലുവില കല്പിച്ച് ഇന്ത്യ..!

ന്യൂ​ഡ​ൽ​ഹി: സി​ന്ധു ന​ദീ​ജ​ല ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ഹേ​ഗി​ലെ സ്ഥി​രം മാ​ധ്യ​സ്ഥ കോ​ട​തി ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി ത​ള്ളി.

കോ​ട​തി​യു​ടെ നി​യ​മ​സാ​ധു​ത അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ ന​ട​പ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കി​ല്ലെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ ഈ ​നി​ല​പാ​ട് നി​ല​നി​ൽ​ക്കെ​ത്ത​ന്നെ കോ​ട​തി വാ​ദം കേ​ൾ​ക്ക​ലു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

ഇ​ന്ത്യ​യു​ടെ കി​ഷ​ൻ​ഗം​ഗ, ബ​ഗ്ലി​ഹാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലെ പ്ര​വ​ർ​ത്ത​ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ക​ഴി​ഞ്ഞ ആ​ഴ്ച ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ന്ത്യ ജ​ല​സം​ഭ​ര​ണ ക​ണ​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​നാ​യി പാ​ക്കി​സ്ഥ​ൻ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​പ്ര​കാ​ര​മാ​ണി​ത്. എ​ന്നാ​ൽ, കോ​ട​തി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം.

2025 ഏ​പ്രി​ലി​ൽ പ​ഹ​ൽ​ഗാ​മി​ൽ പാ​ക് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സി​ന്ധു ന​ദീ​ജ​ല ക​രാ​ർ ഇ​ന്ത്യ മ​ര​വി​പ്പി​ച്ച​ത്. ഭീ​ക​ര​വാ​ദ​വും ച​ർ​ച്ച​ക​ളും ഒ​രു​മി​ച്ചു പോ​കി​ല്ലെ​ന്ന ക​ർ​ശ​ന നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 1960ന് ​ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ത്യ ക​രാ​ർ നി​ർ​ത്തിവച്ച​ത്.

ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന വാ​ദ​ങ്ങ​ൾ

ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം സാ​ങ്കേ​തി​ക ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് ന്യൂ​ട്ര​ൽ എ​ക്സ്പെ​ർ​ട്ട് ആ​ണ്. ഇ​തു നി​ല​നി​ൽ​ക്കെ കോ​ട​തി സ​മാ​ന്ത​ര​മാ​യി കേ​സ് കേ​ൾ​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്.

അ​ന്താ​രാഷ്‌ട്ര ത​ല​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തു​ന്ന ത​ന്ത്ര​മാ​ണിത്. പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​വാ​ദം നി​ർ​ത്താ​തെ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ൻ ഇ​ന്ത്യ ബാ​ധ്യ​സ്ഥ​ര​ല്ല തുടങ്ങിയവയാണ് ഇന്ത്യയുടെ പ്രധാന വാദങ്ങൾ.പ്ര​തി​സ​ന്ധി​യി​ലാ​യി പാ​കി​സ്ഥാ​ൻ

പാ​കി​സ്ഥാ​നി​ലെ കൃ​ഷി​യു​ടെ 80-90 ശ​ത​മാ​ന​വും സി​ന്ധു ന​ദി​യി​ലെ ജലത്തെ ആ​ശ്ര​യിച്ചാണു നടക്കുന്നത്. നി​ല​വി​ൽ പാ​കി​സ്ഥാ​നി​ലെ പ്ര​ധാ​ന ഡാ​മു​ക​ളാ​യ മം​ഗ്ല, ത​ർ​ബേ​ല എ​ന്നി​വ​യി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ ക​രാ​ർ മ​ര​വി​പ്പി​ച്ച​തോ​ടെ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പ് അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് പാ​കി​സ്ഥാ​ൻ അ​ന്താ​രാഷ്‌ട്ര കോ​ട​തി​ക​ളെ​യും ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യെ​യും സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ വി​ട്ടു​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് ഹേ​ഗി​ലെ കോ​ട​തി​യു​ടെ തീ​രു​മാ​നം. ഇ​ന്ത്യ​യു​ടെ അ​ഭാ​വ​ത്തി​ൽ പാ​ക്കിസ്ഥാന്‍റെ വാ​ദ​ങ്ങ​ൾ മാ​ത്രം കേ​ട്ട് കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചേ​ക്കാം. എ​ന്നാ​ൽ, ഇ​ന്ത്യ ഇ​തി​നെ അം​ഗീ​ക​രി​ക്കാ​തെ തള്ളിക്കളയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !