കൊച്ചി;മദ്യശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ കെ സി ബിസി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം - അങ്കമാലി മേജർ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ നില്പ് സമരം നടത്തി.
മദ്യശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കാനും മെട്രോ സ്റ്റേഷനുകളിൽ മദ്യവില്പന തുടങ്ങാനുമുള്ള സർക്കാർ നീക്കം പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നില്പ് സമരം സംഘടിപ്പിച്ചത്.
ഘട്ടം ഘട്ടമായി മദ്യത്തിൻ്റെ ലഭ്യത കുറയ്ക്കും എന്ന് പറഞ്ഞു അധികാരത്തിൽ കയറിയ എൽ ഡി എഫ് സർക്കാർ സാമ്പത്തിക നേട്ടത്തിനായി ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം വർധിപ്പിച്ചു മദ്യം സുലഭമായി ലഭിക്കാനുള്ള എല്ല മാർഗങ്ങളും സ്വീകരിച്ചെന്ന് കെ സി ബി സിമദ്യ- ലഹരി വിരുദ്ധ സമിതി ആരോപിച്ചു.
കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് മദ്യത്തിൻ്റെ കുത്തൊഴുക്കാണ് കാണപ്പെടുന്നത്.
സ്ത്രീകൾ, വിദ്യാർത്ഥികൾ, യുവാക്കൾ ഇവരുടെ ക്ഷേമത്തിനായി നില ഉറപ്പിക്കേണ്ട സർക്കാർ സംവിധാനം മദ്യപ്പുഴ ഒഴുക്കുന്നതിനും ബാർ മുതലാളിമാരുടെ സംരക്ഷകരായി അധംപതിച്ചത് അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാർഹർ വുമാണ്.
വിളിപ്പാടകലെ എത്തി നിൽക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സർക്കാരിൻ്റെ തെറ്റായ മദ്യനയത്തിനെതിരെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. സമിതി മേജർ അതിരൂപത ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എ പൗലോസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, സിസ്റ്റർ മരിയൂസ, ചെറിയാൻ മുണ്ടാടൻ, കെ.വി ജോണി, സിസ്റ്റർ ജോയ്സി, സുഭാഷ് ജോർജ്, ചാക്കോച്ചൻ കരുമത്തി ,ജോണി പിടിയത്ത്, ഗ്രേസി മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.