കെയർ ഹോമുകളുടെ ലൈസൻസ് കൂട്ടത്തോടെ റദ്ദാക്കി,ആശങ്കയിൽ മലയാളി ജീവനക്കാർ...!

യുകെ; യുകെയിലെ ആരോഗ്യ-പരിചരണ മേഖലയിൽ വിദേശ തൊഴിലാളികളെ എത്തിക്കുന്നതിനുള്ള സ്പോൺസർഷിപ്പ് ലൈസൻസുകൾ ഹോം ഓഫിസ് വ്യാപകമായി റദ്ദാക്കുന്നു.

വീസ നിയമങ്ങൾ ദുരുപയോഗം ചെയ്യുക, ജീവനക്കാരെ ചൂഷണം ചെയ്യുക, കുറഞ്ഞ ശമ്പളം നൽകുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഈ നീക്കം യുകെയിൽ കെയർ വീസയിൽ എത്തിയ ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.2024ൽ 180ൽ അധികവും, 2025ൽ 150 ൽ അധികവും, 2026 ഫെബ്രുവരി വരെ 330 കൂടുതലും ലൈസൻസുകൾ റദ്ദാക്കപ്പെട്ടു.
ഇവ പ്രധാനമായും ബാധിച്ചത് ഇന്ത്യ, നൈജീരിയ, ഫിലിപ്പീൻസ്, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിലെ ജീവനക്കാരെയാണ്. കെയർ മേഖലയിലെ ‘അധാർമ്മികമായ റിക്രൂട്ട്മെന്റ്’ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഹോം ഓഫിസ് വക്താക്കൾ അറിയിച്ചു. എന്നാൽ, കൃത്യമായി ജോലി ചെയ്യുന്ന ജീവനക്കാരെ ഈ നടപടികൾ ശിക്ഷിക്കരുതെന്നും അവർക്ക് പുതിയ ജോലി കണ്ടെത്താൻ കൂടുതൽ സമയം അനുവദിക്കണമെന്നും വിവിധ കുടിയേറ്റ സംഘടനകൾ ആവശ്യപ്പെടുന്നു.
യുകെയിൽ സ്കിൽഡ് വർക്കർ വീസയിൽ ജോലി ചെയ്യുന്നവർ തൊഴിലുടമയുടെ ലൈസൻസ് സ്റ്റാറ്റസ് ഇടയ്ക്കിടെ പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് അറിയിപ്പുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !