ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി,കലിതുള്ളി പ്രതിപക്ഷം..!

ന്യൂഡൽഹി; ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.  രാജ്യസഭയിൽ  നന്ദിപ്രമേയ ചർച്ചയുടെ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ലോകം മുഴുവൻ ഇന്ത്യയുടെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞെന്നും ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്നും മോദി പറഞ്ഞു. സാമ്പത്തിക രംഗത്ത് വലിയ വികസനമാണ് കൈവരിച്ചത്. എല്ലാ മേഖലയിലും ആത്മവിശ്വാസത്തോടെ രാജ്യം മുന്നോട്ടുപോകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷത്തെ അദ്ദേഹം രൂക്ഷമായി പരിഹസിക്കുകയും ചെയ്തു.

പ്രധാനമന്ത്രി രാജ്യസഭയിലെത്തിയപ്പോൾ ‘മോദി, മോദി’ എന്നു വിളിച്ചാണു ഭരണപക്ഷം വരവേറ്റത്. ഏകാധിപത്യം സഭയിൽ‌ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചപ്പോൾ, മല്ലികാർജുർ ഖർഗെ ഇരുന്നു പ്രതിഷേധിച്ചാൽ‌ മതിയാകുമെന്നും യുവാക്കൾ ഒരുപാട് ഉണ്ടല്ലോയെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. 

പ്രതിഷേധിച്ചു തളർന്നവർ ഇറങ്ങിപ്പോയെന്നും ചോദ്യങ്ങളിൽ‌ നിന്ന് ഓടിയൊളിക്കാൻ പ്രതിപക്ഷത്തിനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘‘രാജ്യത്ത് എല്ലാ മേഖലയിലും വലിയ മുന്നേറ്റമാണ്. കായിക രംഗത്തും ശാസ്ത്ര രംഗത്തും ആത്മവിശ്വാസം വർധിച്ചു.

ലോകം ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി കാണുകയാണ്. സമ്പദ് വ്യവസ്ഥ വളരുകയും പണപ്പെരുപ്പം കുറയുകയുമാണ്. എന്റെ രാജ്യത്തിന്റെ മിടുക്ക് ലോകം കാണുകയാണ്. ഈ വികസനത്തിനു പിന്നിൽ രാജ്യത്തിന്റെ നിശ്ചയദാർ‌ഢ്യമാണ്’’ – പ്രധാനമന്ത്രി പറഞ്ഞു. ‌‌

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !