ഇന്ത്യ – യുഎസ് വ്യാപാര കരാറിനു പിന്നാലെ വൻ തിരിച്ചടി നേരിട്ട് പാകിസ്ഥാൻ

ഇസ്‌ലാമാബാദ്; സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തിട്ടും യുഎസുമായുള്ള നയതന്ത്ര ബന്ധത്തിൽ തിരിച്ചടി നേരിട്ട് പാക്കിസ്ഥാൻ.

ഇന്ത്യ – യുഎസ് വ്യാപാര കരാറിനു പിന്നാലെ തീരുവ 18 ശതമാനമാക്കി കുറച്ചതാണ് നയതന്ത്ര രംഗത്ത് പാക്കിസ്ഥാന് തിരിച്ചടിയായത്. യുഎസുമായി മികച്ച ബന്ധം സ്ഥാപിച്ചിട്ടും 19 ശതമാനമാണ് പാക്കിസ്ഥാന് യുഎസ് ഏർപ്പെടുത്തിയ തീരുവ.
അതും ഇന്ത്യയേക്കാൾ കൂടുതൽ. ഇതോടെ പാക്ക് ഭരണനേതൃത്വത്തിന് നേർക്ക് കടുത്ത വിമർശനമാണ് പാക്കിസ്ഥാനിനുള്ളിൽ നിന്ന് ഉയരുന്നത്.ഇന്ത്യയും യുഎസും തമ്മിൽ പുതുതായി ഒപ്പുവച്ച വ്യാപാര കരാർ പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് നേതാവായ ഹമദ് അസ്ഹർ നയതന്ത്ര രംഗത്തെ പാക്കിസ്ഥാന്റെ പരാജയത്തെ വിമർശിച്ച് രംഗത്തെത്തി.
പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സിഡിഎഫ് അസിം മുനീറും വാഷിങ്ടണിൽ തുടർച്ചയായി സന്ദർശനം നടത്തിയിട്ടും തീരുവ 19 ശതമാനമായി തുടരുന്നതാണ് വിമർശനത്തിന്റെ പ്രധാന കാരണം. ‘ബഹുമാനം വാങ്ങാൻ കഴിയില്ലെന്നും’ പാക്ക് മാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. ‘സെയിൽസ്മാൻ ഇൻ ചാർജ്’ എന്നാണ് പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ പാക്ക് സമൂഹമാധ്യമങ്ങളിൽ പരിഹാസ രൂപേണ വിശേഷിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !