തോക്കുചൂണ്ടി നിൽക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ചിത്രം,വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണെന്ന കോൺഗ്രസ്

ന്യൂഡൽഹി ;അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ന്യൂനപക്ഷ സമുദായക്കാരുടെ ചിത്രത്തിനു നേരെ തോക്കുചൂണ്ടി നിൽക്കുന്ന വിഡിയോ വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണെന്ന കോൺഗ്രസ് ആരോപണത്തിനു പിന്നാലെ വിഡിയോ നീക്കം ചെയ്തെങ്കിലും അതിനെപ്പറ്റിയുള്ള വിവാദം തുടരുന്നു.

‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദമായത്.ബിജെപിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണു വിഡിയോ പുറത്തുവന്നതെന്നും വംശീയ ഉന്മൂലനം നടത്താനുള്ള ആഹ്വാനമാണ് ഇതെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ അപലപിക്കുമെന്ന് കരുതുന്നില്ല. എന്നാൽ കോടതി ഇടപെടണമെന്നും വേണുഗോപാൽ പറഞ്ഞു.

വിഷം തുപ്പുന്ന ചിത്രമാണ് ബിജെപി പുറത്തുവിട്ടതെന്ന് ശിവസേന (ഉദ്ധവ്) വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. ചിത്രം നീക്കം ചെയ്തെങ്കിലും അതിനു മുൻപ് ഡൗൺലോഡ് ചെയ്യാൻ ധാരാളം സമയം നൽകിയിരുന്നുവെന്നും അവർ ആരോപിച്ചു. അസമിലെ കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് തൊപ്പി ധരിച്ചുനിൽക്കുന്ന ചിത്രത്തിനു നേരെ ഹിമന്ത തോക്കു ചൂണ്ടുന്ന വിഡിയോയാണ് ബിജെപി അസം ഘട‌കം അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തത്.
ഗൊഗോയ്ക്കു സമീപം താടി വച്ച ഒരാളുടെ ചിത്രവുണ്ടായിരുന്നു. ഇവരുടെ ഫോട്ടോ പതിപ്പിച്ച ബോർഡിൽ ‘നോ മേഴ്സി’ എന്നും എഴുതിയിട്ടുണ്ട്. സമൂഹമാധ്യമ പോസ്റ്റിന്റെ ക്യാപ്ഷനായി കൊടുത്തത് ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്നുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !