ഭീകരതയോടുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ക്വാലാലംപൂർ; ഭീകരതയോടുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.

മലേഷ്യയിൽ നടത്തിയ പ്രസംഗത്തിലാണ് ഭീകരതയ്ക്ക് എതിരെ ശക്തമായ സന്ദേശവുമായി നരേന്ദ്ര മോദി എത്തിയത്. ‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ട നിലപാടില്ല, വിട്ടുവീഴ്ചയുമില്ല’ മോദി പറഞ്ഞു. മലേഷ്യൻ പ്രധാനമന്ത്രിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടർ, വ്യാപാരം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.

‘ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ സമഗ്രമാക്കും. സുരക്ഷയ്ക്കു പുറമേ, സാങ്കേതികവിദ്യകളെ കുറിച്ചും സാമ്പത്തിക സഹകരണത്തെയും കുറിച്ചും ചർച്ചകൾ നടന്നു. നിർണായകമായ മേഖലകളിൽ ഇന്ത്യയും മലേഷ്യയും അടുത്തു പ്രവർത്തിക്കും. എഐ, ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കൊപ്പം, സെമികണ്ടക്ടർ, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകും.

ലോകത്തിന്റെ വളർച്ചാ എൻജിനായി ഇന്തോ-പസഫിക് മേഖല ഉയർന്നുവരികയാണ്. ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക ബന്ധമാണ് ഉള്ളത്. ഞങ്ങൾ സമുദ്രമേഖലയിലെ അയൽക്കാരാണ്. നൂറ്റാണ്ടുകളായി, നമ്മുടെ ജനങ്ങൾക്കിടയിൽ ആഴമേറിയതും സ്നേഹനിർഭരവുമായ ബന്ധങ്ങളുണ്ട്’’ – മോദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !