മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അധികാരത്തർക്കം തീരാതെ കർണാടക കോൺഗ്രസ്,പരസ്യ പ്രസ്താവനകളുമായി ‘ഡികെ പക്ഷം’

ന്യൂഡൽഹി ;ഒന്നിച്ചു ഭക്ഷണം കഴിച്ചും മാധ്യമങ്ങൾക്കു മുന്നിൽ കൈ കൊടുത്തും ഐക്യസന്ദേശം നൽകാൻ ഹൈക്കമാൻഡ് നിർദേശിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അധികാരത്തർക്കം തീരാതെ കർണാടക കോൺഗ്രസ്.

26നു ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ‍ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ‘ഡികെ പക്ഷം’ പരസ്യ പ്രസ്താവനകളുമായി സമ്മർദം ശക്തമാക്കുകയാണ്. പൊതു പ്രതികരണത്തിനു തയാറല്ലെങ്കിലും മുഖ്യമന്ത്രിപദം തനിക്ക് അർഹതപ്പെട്ടതാണെന്നും ഇനിയും അതു വൈകരുതെന്നും ഡി.കെ. ശിവകുമാർ കരുതുന്നു. അദ്ദേഹത്തിന്റെ അടുപ്പക്കാരായ എംഎൽഎമാരിൽ ചിലർ ഡൽഹിയിൽ ക്യാംപ് ചെയ്ത് നീക്കങ്ങൾ നടത്തുന്നുമുണ്ട്.

മന്ത്രിസഭ പുനഃസംഘടന ഉൾപ്പെടെ വിഷയങ്ങൾ 26ലെ യോഗത്തിൽ ചർച്ചയ്ക്കു വന്നേക്കുമെന്ന് വിവരമുണ്ട്. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും പാർട്ടിയിൽ അനൈക്യമാണെന്ന സന്ദേശം മാധ്യമങ്ങളിൽ വരാൻ ഇടയാക്കരുതെന്നുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഡി.കെ.ശിവകുമാറിനോടും ഹൈക്കമാൻഡ് നേരത്തേ നിർദേശിച്ചിരുന്നത്.

അതേസമയം അധികാര മാറ്റം അനിവാര്യമാണെന്ന പരസ്യപ്രതികരണം ചില എംഎൽഎമാർ നടത്തുന്നുണ്ട്. സ്വന്തം തട്ടകത്തിലെ പ്രതിസന്ധി രമ്യമായി പരിഹരിക്കേണ്ടത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും അഭിമാന പ്രശ്നമാണ്. എന്നാൽ, സാമുദായിക സന്തുലനമാണ് ഹൈക്കമാൻഡിനു മുന്നിലെ കീറാമുട്ടി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !