സ്ത്രീ ചാവേറുകളെ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

ക്വെറ്റ ;സ്ത്രീകളെ ചാവേർ (ഫിദായീൻ) ആക്രമണകാരികളായി ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ).

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ സർക്കാരിനെ യുവതി പരിഹസിക്കുന്നതും വിഡിയോയിലുണ്ട്.
പാക്കിസ്ഥാന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ നേരിടാൻ ശേഷിയില്ല. അവർക്ക് ഭയമാണ്. ബലൂച് സ്ത്രീകളെ നേരിടുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഇന്ന് അവർക്ക് അറിയാം’ – എന്നാണ് യുവതി വിഡിയോയിൽ പാക്കിസ്ഥാനെ പരിഹസിക്കുന്നത്.കയ്യിൽ വലിയ തോക്കുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയിലെ പുരുഷന്മാരോട് സംസാരിക്കുന്ന യുവതിയാണ് വിഡിയോയിലുള്ളത്.
വെള്ളിയാഴ്ച ആരംഭിച്ച് ശനിയാഴ്ചയും തുടരുന്ന പാക്കിസ്ഥാനിലെ പ്രവിശ്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തു. 17 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു. 

ഇതിന് മറുപടിയായി 140 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ പാക്കിസ്ഥാൻ സുരക്ഷാ സേന 40 മണിക്കൂർ നീണ്ട പോരാട്ടത്തിൽ വധിച്ചതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ഞായറാഴ്ച പറഞ്ഞു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !