നിയമസഭയിൽ നാടകീയ രംഗങ്ങൾ..സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം; നാടകീയ രംഗങ്ങൾക്കൊടുവിൽ സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം.

പാര്‍ട്ടി പ്രതികള്‍ക്ക് പരോള്‍ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കര്‍ തള്ളിയതിൽ പ്രതിഷേധിച്ചാണ് സഭാ നടപടികള്‍ ബഹിഷ്കരിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ട് പുറത്തിറങ്ങുകയായിരുന്നു. സര്‍ക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാര്‍ട്ടി കുറ്റവാളികള്‍ക്ക് പരോള്‍ വാരിക്കോരി നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്ക് മുന്നിലെത്തിയാണ് ആദ്യം പ്രതിഷേധിച്ചത്. ഇത് വകവയ്ക്കാതെ സ്പീക്കര്‍ സഭാനടപടികള്‍ തുടര്‍ന്നു. ഇതിനിടെ മന്ത്രി വി.ശിവൻകുട്ടിയും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ സഭയിൽ വാക്ക്പോരുണ്ടായി. ഭരണ പക്ഷത്തെ വിരട്ടാൻ വരരുതെന്നും നാളുകള്‍ എണ്ണപ്പെട്ടുവെന്ന വിരട്ടൊന്നും വേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ലെന്നും മന്ത്രിമാരുടെ നേരെ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സ്വർണക്കള്ളന്മാർ പോയത് സോണിയയെ കാണാനാണെന്നും ശിവൻകുട്ടി പറഞ്ഞു.ഭരണപക്ഷം ശിവൻകുട്ടിക്കൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടയിൽ സംസാരം തുടരാൻ സ്പീക്കര്‍ ശിവൻകുട്ടിയോട് ആവശ്യപ്പെട്ടു. ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ പോകൂ എന്ന് കെ.ടി ജലീലും മുദ്രാവാക്യം വിളിച്ചു.

ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾക്ക് ഒരു മാസത്തിൽ മൂന്നു തവണ പരോൾ നൽകിയെന്ന് വി.ഡി.സതീശൻ പറഞ്ഞു. ടി.പി കേസ് പ്രതികൾക്ക് മൂന്നുവർഷം പരോൾ ലഭിച്ചു. ഗൗരവമേറിയ കാര്യമാണ് സഭയിൽ ഉന്നയിച്ചത്. എന്നാൽ, ഇതിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടി. കെ.കെ.രമയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയം ആണോയെന്നും സതീശൻ ചോദിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !