വി ഡി സതീശന്റെ പുതുയുഗ യാത്ര പാലായിലെത്തുമ്പോൾ മാർ കല്ലറങ്ങാട്ടിനോട് സതീശൻ മാപ്പ് പറയണമെന്ന് ഷോൺ ജോർജ്

പാലാ :നാളെ കഴിഞ്ഞു വി ഡി സതീശന്റെ പുതുയുഗ യാത്ര പാലായിലെത്തുമ്പോൾ വി ഡി സതീശൻ മാർ കല്ലറങ്ങാട്ട് പിതാവിനോട് മാപ്പ് പറയണമെന്ന് ബി ജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.

പാലാ മീഡിയാ അക്കാദമിയിൽ മീറ്റ് ദി പ്രസ്സ് പരിപാടിയിൽ  പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷോൺ ജോർജ്.

ലൗ ജിഹാദ് വിഷയത്തിൽ അങ്ങനെ ഒന്നുണ്ട് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മാർ കല്ലറങ്ങാട്ട് ഒരു പള്ളി പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചപ്പോഴാണ് .അന്ന് അതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ എട്ട് കേസെടുത്തു.അദ്ദേഹത്തെ തുറങ്കലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട വി ഡി സതീശൻ യാത്രയുമായി പാലയിലെത്തുമ്പോൾ മാർ കല്ലറങ്ങാട്ടിനോട് മാപ്പ് പറയാൻ വി ഡി സതീശൻ സന്മനസ് കാണിക്കണമെന്ന് ഷോൺ ജോർജ് പറഞ്ഞു.

പരസ്പരം പഴിചാരലും ആരോപണങ്ങളുമല്ലാതെ എന്ത് വികസനമാണ് പാലായിൽ രാജ്യ സഭ എംപിയും, എംഎൽഎയും നടത്തുന്നതെന്ന് ഷോൺ ചോദിച്ചു,ജനങ്ങൾ തിരഞ്ഞെടുത്തു പാർലമെന്റിലേക്ക്‌ അയച്ച എം പിയുടെ പൊടിപോലും മണ്ഡലത്തിൽ കാണാനില്ല,കോട്ടയം, പ്രത്യേകിച്ച് പാലാ, യുവ സംരംഭകരുടെയും നൈപുണ്യ വികസനത്തിന്റെയും അനന്ത സാധ്യതകൾ ഉള്ള നാടാണ് പക്ഷെ ദീർഘ വീക്ഷണമില്ലാത്ത ഇടത് വലത് മുന്നണികളുടെ ജനപ്രതിനിധികൾ പാലയെ മുച്ചൂടും മുടുപ്പിച്ച്  യുവജനങ്ങളെ യുറോപ്പിന്റെയും അറബ് രാജ്യങ്ങളുടെയും സാധ്യതകളിലേക്ക് തള്ളിവിട്ട് കുടുംബങ്ങളെ അനാഥമാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഷോൺ ജോർജ് കുറ്റപ്പെടുത്തി.

പാലാ നിയോജക മണ്ഡലത്തിൽ ബിജെപി ജനപ്രതിനിധി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ റോഡും പാലവും അല്ലാതെ എന്താണ് വികസനം എന്ന് കാട്ടിത്തരുമെന്നും ഷോൺ ജോർജ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !