സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു.

തിരുവനന്തപുരം ; ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു.

എസ്ഐടി നോട്ടിസ് നൽകിയാണ് അടൂർ‌ പ്രകാശിനെ വിളിപ്പിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളിലും വാങ്ങിയ പാരിതോഷികത്തിലും എസ്ഐടി വ്യക്തത തേടും. സോണിയ ഗാന്ധിയുമായുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൂടിക്കാഴ്ചയിലും അടൂർ പ്രകാശ് ഉണ്ടായിരുന്നു.
പോറ്റിയും അടൂർ പ്രകാശും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നോ എന്നാണ് എസ്ഐടി പ്രധാനമായും അന്വേഷിക്കുന്നത്. മണ്ഡലത്തിലെ വോട്ടർ എന്നല്ലാതെ പോറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് അടൂർ പ്രകാശ് പലതവണ ആവർത്തിച്ചിട്ടുണ്ട്. ഇന്നലെ പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയുടെ കാസർകോട്ടെ ഉദ്ഘാടന വേദിയിൽ അടൂർ പ്രകാശ് പങ്കെടുത്തിരുന്നു.
ഇതിനുശേഷമാണ് എസ്ഐടിക്ക് മുന്നിലേക്ക് അടൂർ പ്രകാശ് എത്തിയത്.നേരത്തെ, കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ വീണ്ടും കടകംപള്ളിയെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കൊള്ള കേസിൽ ആദ്യമായാണ് ഒരു കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !