ആശങ്കയിൽ ആലപ്പുഴ,ഭൂഗർഭജലം ഉപയോഗിക്കുന്നവരിൽ ,മാരക രോഗം,എല്ലുകൾ വിരൂപമായി വളരും, പല്ല് നശിക്കും

ആലപ്പുഴ: ജില്ലയിലെ ഭൂഗർഭജലം ഉപയോഗിക്കുന്നവരിൽ ഫ്ലൂറോസിസ് രോഗം വ്യാപിച്ചിട്ടും നടപടിയില്ല.

ഭൂഗർഭജലത്തിനുപകരം നദികളിലെ ഉപരിതലവെള്ളം എല്ലായിടത്തും എത്തിക്കുന്നതിനു കഴിഞ്ഞിട്ടില്ല. കൂടാതെ ഭൂഗർഭജലത്തിലെ ഫ്ലൂറോസിസ് ഒഴിവാക്കി വിതരണം ചെയ്യാനും കഴിയുന്നില്ല.1999-ൽ വണ്ടാനം മെഡിക്കൽ കോളേജ് കമ്യൂണിറ്റിവിഭാഗം മുൻ അസോസിയേറ്റ് പ്രൊഫസർ ഡോ.പി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് വെള്ളത്തിലെ ഫ്ലൂറോസിസിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്.
അമ്പലപ്പുഴ താലൂക്കിലെ 1,142 വിദ്യാർഥികളിലാണ് പഠനം നടത്തിയത്. ഇത് നാഷണൽ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 10-15 വയസ്സുവരെയുള്ള കുട്ടികളിൽ 37 ശതമാനത്തിനും ഡെന്റൽ ഫ്ലൂറോസിസ് ഉണ്ടെന്നു കണ്ടത്തി. കുടിവെള്ളത്തിലെ അമിതമായ ഫ്ലൂറൈഡാണ് കാരണമെന്നും വ്യക്തമായി. ഇതു 2008-ൽ സംസ്ഥാന വ്യാപകമായി നടത്തിയ പഠനത്തിലും സ്ഥിരീകരിച്ചു. ആലപ്പുഴയിലും പാലക്കാട്ടുമാണ് ഫ്ലൂറോസിസ് കൂടുതൽ കണ്ടെത്തിയത്. ഇവിടങ്ങളിൽ ഉപയോഗിക്കുന്ന ഭൂഗർഭജലമാണ് കാരണമെന്നും കണ്ടെത്തിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ ചേർത്തലയിലും ആലപ്പുഴയിലും ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ ഉപരിതല ജലമെത്തിച്ചു. എന്നാൽ, പദ്ധതിപ്രകാരം ആലപ്പുഴയിലും പരിസര പഞ്ചായത്തുകളിലും പൂർണമായി ഉപരിതല ജലം എത്തിക്കാനായില്ല. ഉപരിതല ജലമെത്തിക്കാനാകാത്ത സ്ഥലങ്ങളിലെല്ലാം ഭൂഗർഭജലം ഉപയോഗിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. മാത്രമല്ല ഭൂഗർഭ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ തന്നെ കൂടുതൽ കുഴൽക്കിണറുകൾ സ്ഥാപിക്കുന്ന അവസ്ഥയുമാണ് നിലവിൽ.

ഫ്ലൂറോസിസ് പ്രശ്നം കുട്ടികൾകൾക്ക് പല്ലിനുണ്ടാകുന്ന ഫ്ലൂറോസിസ് ആ പ്രദേശത്ത് ഫ്ലൂറോസിസ് രോഗം ഉണ്ടെന്നു തെളിയിക്കുന്ന സൂചനയാണെന്ന് ഗവേഷകർ പറയുന്നു. പ്രദേശത്തെ പ്രായവർക്ക് എല്ലിനെ ബാധിക്കുന്ന സ്കെലിട്ടൽ ഫ്ലൂറോസിസ് പല പ്രശ്നങ്ങളും ഉണ്ടാക്കും. എല്ലുകൾ വിരൂപമായി വളരും. നാഡീസംബന്ധമായ പ്രശ്നങ്ങൾ,പുരുഷ വന്ധ്യത, തൈറോയിഡ് ഗ്രന്ഥിവീക്കം എന്നിവ ഇതുമൂലമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !