മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് ബിജെപി നീക്കം

ഇംഫാൽ; മണിപുരിലെ രാഷ്ട്രപതിഭരണം ഫെബ്രവരി 12ന് അവസാനിക്കാനിരിക്കേ, സംസ്ഥാനത്തെ ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംഎൽഎമാരും നേതാക്കളും നിർണായക യോഗത്തിനായി ഡൽഹിയിലെത്തി.


സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇവർ ഡൽഹിയിലെത്തിയത്. ബിജെപി എംഎൽഎമാരുടെ നാഷനൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ പീപ്പിൾസ് ഫ്രണ്ടിന്റെയും എംഎൽഎമാരും ഒപ്പമുണ്ടെന്നാണ് വിവരം. മണിപുർ ബിജെപി. അധ്യക്ഷ എ. ശാരദാദേവിയും ഡൽഹിയിലെത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സാംബിത്ത്‌ പത്ര ഇന്ന് ഇവരുമായി കൂടിക്കാഴ്ച നടത്തിയേക്കും.

സർക്കാർ രൂപവത്കരണമാണ് പ്രധാന അജൻഡയെന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേന്ദ്രനേതൃത്വം തീരുമാനിക്കുന്ന ഏതു നേതാവിനെയും അംഗീകരിക്കുമെന്നും ബിജെപി എംഎൽഎ സൊറോഖായ്ബാം രാജൻ വിമാനത്താവളത്തിൽ വച്ച് പറഞ്ഞു. ആഭ്യന്തരകലാപം രൂക്ഷമായതോടെ 2025 ഫെബ്രുവരി 13നാണ് മണിപുരിൽ രാഷ്ട്രപതിഭരണം നിലവിൽവന്നത്. 

പിന്നീട് ആറുമാസത്തേക്കുകൂടി നീട്ടുകയായിരുന്നു.എല്ലാ എൻഡിഎ സഖ്യകക്ഷികളെയും തിങ്കളാഴ്ചത്തെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ടെന്ന് ബിരേൻ സിങ് പറഞ്ഞു. പുതിയ സർക്കാർ രൂപീകരണത്തിനു വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 മേയ് 3ന് ആരംഭിച്ച മണിപുർ സംഘർഷത്തിൽ ഇതുവരെ 260ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 60,000ത്തിലധികം ആളുകൾ പലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ട്.

എംഎൽഎമാരുടെ അവിശ്വാസ പ്രമേയ ഭീഷണിയെത്തുടർന്ന് 2025 ഫെബ്രുവരി 9ന് എൻ. ബിരേൻ സിങ് രാജിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു. 60 അംഗ നിയമസഭയിൽ ബിജെപിക്ക് 32 സീറ്റുകളുണ്ട്. എൻപിപി (7), ജെഡിയു (6), എൻപിഎഫ് (5), കെപിഎ (2), കോൺഗ്രസ് (5) എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ നില.   

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !