കൂട്ട പിരിച്ചുവിടലിൽ ശശി തരൂരിന്റെ മകനും കോളമിസ്റ്റുമായ ഇഷാൻ തരൂരിനും ജോലി നഷ്ടമായി

ന്യൂഡൽഹി; യുഎസ് പത്രം വാഷിങ്ടൻ പോസ്റ്റ് നടത്തിയ കൂട്ട പിരിച്ചുവിടലിൽ ശശി തരൂരിന്റെ മകനും കോളമിസ്റ്റുമായ ഇഷാൻ തരൂരിനും ജോലി നഷ്ടമായി.

ഇഷാൻ തരൂർ തന്നെയാണു സമൂഹമാധ്യമമായ എക്സിലൂടെ വിവരം പങ്കുവച്ചത്. ന്യൂസ് റൂമിനെ ഓർത്തു ഹൃദയം വേദനിക്കുന്നതായും മികച്ച എ‍ഡിറ്റർമാർക്കും ലേഖകർക്കും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നതായും ഇഷാൻ തരൂർ കുറിച്ചു.

ഞങ്ങളുടെ ന്യൂസ് റൂമിനെ ഓർത്ത് , പ്രത്യേകിച്ച് വാഷിങ്ടൻ പോസ്റ്റിന് വേണ്ടി രാജ്യാന്തര തലത്തിൽ സേവനമനുഷ്ഠിച്ച അതുല്യരായ പത്രപ്രവർത്തകരെ ഓർത്ത് ദുഖിക്കുന്നു. 12 വർഷത്തോളം എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്ന എഡിറ്റർമാരും ലേഖകരുമാണവർ. അവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കണക്കാക്കുന്നു.’’ – ഇഷാൻ തരൂർ എക്സിൽ കുറിച്ചു.

2017 ജനുവരിയിലാണ് വേൾഡ് വ്യൂ എന്ന കോളം ഇഷാൻ തരൂർ വാഷിങ്ടൻ പോസ്റ്റിൽ ആരംഭിക്കുന്നത്. കോളം വായിച്ചിരുന്ന അഞ്ചുലക്ഷത്തോളം വരിക്കാർ നന്ദി പറയുന്നാതയും ഇഷാൻ എക്സിൽ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !