ആയിരം വർഷത്തെ ശിലാവിസ്മയം; ഭാരതീയ പൈതൃകവുമായി അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം

 യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ തലയുയർത്തി നിൽക്കുന്ന ആദ്യ ഹിന്ദു ശിലാക്ഷേത്രം വാസ്തുവിദ്യയുടെയും സാംസ്‌കാരിക സൗഹൃദത്തിന്റെയും ഉത്തമ ഉദാഹരണമാണ്.


ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമി നാരായൺ സംസ്ഥയ്ക്ക് (BAPS) കീഴിൽ അബു മുറൈഖ ജില്ലയിലാണ് ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ രണ്ട് ഘട്ടങ്ങളിലായി ദാനം ചെയ്ത 27 ഏക്കർ ഭൂമിയിലാണ് 700 കോടി രൂപ ചെലവിൽ ഈ മഹാക്ഷേത്രം പണിതുയർത്തിയത്. മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ഇതിന് 108 അടി ഉയരവും 262 അടി നീളവുമുണ്ട്.

തികച്ചും ശാസ്ത്രീയവും പുരാതനവുമായ നിർമ്മാണ രീതിയാണ് ഈ ക്ഷേത്രത്തിൽ പിന്തുടർന്നിരിക്കുന്നത്. സ്റ്റീലോ ഇരുമ്പോ ഒട്ടും ഉപയോഗിക്കാതെ പൂർണ്ണമായും ശിലകളിൽ തീർത്ത ഈ ക്ഷേത്രം കുറഞ്ഞത് 1000 വർഷം കേടുപാടുകളില്ലാതെ നിലനിൽക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അടിത്തറ ഉറപ്പിക്കാൻ കോൺക്രീറ്റ് മിക്സിന് പകരം 'ഫ്ലൈ ആഷ്' ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 5,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ക്ഷേത്ര സമുച്ചയത്തിൽ വാരണാസി ഘട്ടിന്റെ മാതൃകയിലുള്ള ആംഫിതിയേറ്റർ, ലൈബ്രറി, കുട്ടികൾക്കുള്ള കളിസ്ഥലം, ഫുഡ് കോർട്ട് തുടങ്ങിയ വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലെ വിശ്വാസങ്ങളെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്ന ഏഴ് ശ്രീകോവിലുകളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. അയ്യപ്പൻ, തിരുപ്പതി ബാലാജി, പുരി ജഗന്നാഥൻ, ശ്രീകൃഷ്ണൻ-രാധ, പരമശിവൻ-പാർവ്വതി, ഗണപതി, മുരുകൻ, ശ്രീരാമൻ-സീത, ഹനുമാൻ എന്നീ പ്രതിഷ്ഠകൾ ഇവിടെയുണ്ട്. കൂടാതെ സനാതന ധർമ്മത്തിന്റെ എട്ട് മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് പ്രതിഷ്ഠകൾ ക്ഷേത്ര കവാടത്തിലും സ്ഥാപിച്ചിട്ടുണ്ട്. അബുദാബിയിൽ നിന്ന് 50.9 കിലോമീറ്ററും ദുബായിൽ നിന്ന് 93 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !