ABVP സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി യദു കൃഷ്ണനെയും തെരഞ്ഞെടുത്തു

ABVP സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി യദു കൃഷ്ണനെയും തെരഞ്ഞെടുത്തു

കോട്ടയം: എബിവിപി സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി യദു കൃഷ്ണനെയും തെരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന നാലാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സംഘടന തെരഞ്ഞെടുപ്പ് വരണാധികാരി ഡോ. എം.നാഗലിംഗം തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് നേതൃത്വം നൽകി. സ്വ. വിശാൽ നഗറിൽ നടക്കുന്ന സംസ്ഥാന സമ്മേളനം എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് ഉദ്ഘാടനം ചെയ്തു. സ്വ. വിശാൽ നഗറിൽ നടക്കുന്ന സംസ്ഥാന സമ്മേളനം എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ ഡോ. വൈശാഖ് സദാശിവൻ കെമിസ്ട്രിയിൽ ഡോക്റ്ററേറ്റ് നേടിയിട്ടുണ്ട്. നിലവിൽ ആലപ്പുഴ സനാതന ധർമ കോളെജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ്. 

വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ് യദുകൃഷ്ണൻ. ബിസിഎ ബിരുദവും നിയമ പഠനവും പൂർത്തിയാക്കിയിട്ടുണ്ട്. 2015 മുതൽ എബിവിപി പരിചയം. 2019 മുതൽ പൂർണസമയ പ്രവർത്തകൻ. നഗർ പ്രസിഡൻ്റ്, വയനാട് ജില്ലാ സെക്രട്ടറി, നഗർ സംഘടനാ സെക്രട്ടറി, കോഴിക്കോട് ജില്ലാ സംഘടനാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്റ് സെക്രട്ടറി, ദേശീയ നിർവ്വാഹക സമിതി അംഗം, തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !