സർജറി ഉപകരണം വയറ്റിൽ കുടുങ്ങിയത് നിർഭാഗ്യകരമായ സംഭവം, ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയുടെ നേതൃത്വത്തിൽ'

ആലപ്പുഴ: സർജറി ഉപകരണം വയറ്റിൽ  കുടുങ്ങിയത് നിർഭാഗ്യകരമായ സംഭവം, ഉഷ ജോസഫിന് ശസ്ത്രക്രിയ നടത്തിയത് അന്ന് അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനായാണ് ഉഷ ജോസഫ് ആശുപത്രിയിൽ വന്നത്. 2021 മെയ് 10നായിരുന്നു ഇവർ ചികിത്സ തേടിയത്. 12ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, 15നാണ് ഡിസ്ചാർജ് ചെയ്തത്. അതിന് ശേഷം തുടർ പരിശോധനക്കായി അവർ എത്തിയതായി രേഖകളിലില്ല. എന്നാൽ കഴിഞ്ഞ ദിവസം യൂറോളജി സംബന്ധിയായ പ്രശ്‌നം കാരണം അവർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണുകയും അവിടെനിന്ന് നടത്തിയ പരിശോധനയിൽ വയറ്റിൽ ഉപകരണം കണ്ടെത്തുകയുമായിരുന്നു. അതിന് പിന്നാലെ അവർ ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളെജിൽ വന്ന് ഡോക്ടറെ കണ്ടിരുന്നു. അപ്പോഴാണ് വയറ്റിൽ ഉപകരണമുള്ളകാര്യം മനസിലായത്. 

സർജറി ചെയ്യാൻ ആവശ്യമായ സ്റ്റാഫുകൾ അന്നുണ്ടായിരുന്നില്ലെന്നും ഉപയോഗിച്ച ഉപകരണങ്ങളിൽ കുറവ് വന്നിട്ടില്ലെന്നും ആശുപത്രി അധികൃതർ. മെഡിക്കൽ ഉപകരണം വണ്ടാനം മെഡിക്കൽ കോളെജിലേത് തന്നെയാണോ എന്നത് ഉറപ്പിക്കണമെങ്കിൽ അത് പുറത്തെടുത്തതിന് ശേഷം പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വണ്ടാനം മെഡിക്കൽ കോളെജിലെ ചികിത്സാ പിഴവ് വളരെ ഗൗരവകരമായാണ് കാണുന്നതെന്ന് ആശുപത്രി അധികൃതർ. നിർഭാഗ്യകരമായ സംഭവമാണിതെന്നും ഗൗരവമായാണ് വിഷയത്തെ കാണുന്നതെന്നും ആശുപത്രി പ്രിൻസിപ്പൽ ഡോ ബി പത്മകുമാർ പറഞ്ഞു.സംഭവത്തിൽ ആശുപത്രി പ്രിൻസിപ്പൽ, സൂപ്രണ്ട്, ആർഎംഒ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ച് പ്രാഥമിക അന്വേഷണം നടത്തി. കേസ് ഷീറ്റുകളും രേഖകളും പരിശോധിച്ച് ലഭ്യമായ വിവരങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.

ജനങ്ങൾക്കിടയിൽ ഒരു ആശങ്ക ഉണ്ടായിട്ടുണ്ടെന്ന് മനസിലാക്കിയിട്ടുണ്ട്. അത് ദൂരീകരിച്ച് വീഴ്ചകൾ പരിഹരിച്ച് മെച്ചപ്പെട്ട ചികിത്സ തുടർന്നും നൽകാൻ ശ്രമിക്കുമെന്ന് ഡോ. ബി പത്മകുമാർ പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !