"ഇതാ ഒരു ചതിയൻ നടന്നു വരുന്നു. അ​യാളുടെ മുഖത്തേക്ക് നോക്കൂ..." രാഹുൽ ഗാന്ധി

ഡൽഹി: ഇതാ ഒരു ചതിയൻ നടന്നു വരുന്നു. അ​യാളുടെ മുഖത്തേക്ക് നോക്കൂ...  ബുധനാഴ്ച പാർലമെന്റ് സെഷൻ തുടങ്ങുന്നതിന് മുമ്പായിരുന്നു കവാടത്തിലെ നാടകീയ രംഗങ്ങൾ.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര സഹമന്ത്രി രവനീത് ഭിട്ടുവും ആണ് സഭാ കവാടത്തിൽ വാക് പോരു നടത്തിയത്. മകർ ദ്വാറിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് എംപിമാരുടെ അരികിലൂടെ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു കടന്നുപോകുമ്പോൾ, ലോക്‌സഭാ ഉപനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു,

"ഇതാ ഒരു ചതിയന്‍ നടന്നുവരുന്നു. മുഖം നോക്കൂ..." "ഹലോ സഹോദരാ, എന്റെ ചതിയന്‍ സുഹൃത്തേ. വിഷമിക്കേണ്ട, നിങ്ങൾ (കോൺഗ്രസിലേക്ക്) തിരിച്ചുവരും" എന്ന് പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധി അദ്ദേഹത്തിന് കൈ കൊടുക്കാൻ വാഗ്ദാനം ചെയ്തു.

"ദേശ് കേ ദുഷ്മാൻ..," ഇങ്ങനെ പറഞ്ഞുകൊണ്ട് കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു അദ്ദേഹവുമായി കൈ കൊടുക്കാൻ വിസമ്മതിച്ചു. രാജ്യത്തിന്റെ ശത്രുക്കൾ എന്ന് . ധർണ നടത്തിയ എം.പിമാരെ നോക്കി ‘യുദ്ധം ജയിച്ചവരെ പോലെ ഇരിക്കുന്നു’ എന്നും പറഞ്ഞു. ഉടന്‍  മറ്റു കോൺഗ്രസ് എം.പിമാരും ബിട്ടുവിനു നേരെ വിരൽ ചൂണ്ടി പ്രതിഷേധം അറിയിച്ചു. 

കഴിഞ്ഞ ദിവസം പാർലമെന്റിലെ സംഭവ വികാസങ്ങളുടെ പേരിൽ സ്പീക്കർ സസ്​പെൻഡ് ചെയ്ത ഹൈബി ഈഡൻ, ഡീൻ കുര്യാകോസ് ഉൾപ്പെടെ എട്ട് എം.പിമാർ സഭാ കവാടത്തിൽ പ്രതിഷേധ ധർണ നടത്തുന്ന സ്ഥലത്ത് എത്തിയതായിരുന്നു രാഹുൽ


കോൺഗ്രസ് നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ബിയാന്ത് സിങ്ങിന്റെ ചെറുമകനായ രവ്നീത് ബിട്ടു, ലോക്സഭയിലും രാജ്യസഭയിലും കോൺഗ്രസ് പ്രതിനിധിയായിരുന്നു. 2021ൽ കോ​ൺഗ്രസ് സഭാ കക്ഷി നേതാവുമായി. 2024ൽ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിൽ ചേർന്ന് രാജ്യസഭാംഗമാവുകയും കേന്ദ്ര മന്ത്രിസഭയിൽ ഇടം നേടുകയുമായിരുന്നു.

ഇന്ത്യ-അമേരിക്ക വ്യാപാര കരാറി​ന്റെയും, മുൻ കരസേനാ മേധാവി ജനറൽ നരവനയുടെ പുസ്തകത്തി​ന്റെയും പേരിൽ പാർലമെന്റിൽ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോർക്കുന്നതിനിടെ ഇപ്പോള്‍ ഇതും സോഷ്യൽ മീഡിയ ഏറ്റെടുത്തു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !