രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണം; ബിജെപി എംപി നിഷികാന്ത് ദുബെ സബ്സ്റ്റാന്റീവ് മോഷൻ നൽകി

 ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ സബ്സ്റ്റാന്റീവ് മോഷൻ (Substantive Motion) സമർപ്പിച്ചു.


രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രിവിലേജ് മോഷനുമായി (അവകാശലംഘന നോട്ടീസ്) അല്ല താൻ നീങ്ങുന്നതെന്നും രാഹുൽ ഗാന്ധിക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉൾക്കൊള്ളുന്ന സബ്സ്റ്റാന്റീവ് മോഷനാണ് നൽകിയതെന്നും ദുബെ വ്യക്തമാക്കി.

ആരോപണങ്ങൾ ഇങ്ങനെ

ഇന്ത്യവിരുദ്ധ ശക്തികളുമായി രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്നാണ് നിഷികാന്ത് ദുബെയുടെ പ്രധാന ആരോപണം.

വിദേശ ഫൗണ്ടേഷനുകൾ: ഫോർഡ് ഫൗണ്ടേഷൻ, സോറോസ് ഫൗണ്ടേഷൻ, യു.എസ്.എയിഡ് (USAID) തുടങ്ങിയവയുമായി രാഹുൽ ഗാന്ധി സഹകരിക്കുന്നുവെന്ന് ദുബെ ആരോപിച്ചു.

വിദേശ യാത്രകൾ:
തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്‌നാം, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള രാഹുലിന്റെ യാത്രകൾ ദുരൂഹമാണെന്നും രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും മോഷനിൽ പരാമർശിക്കുന്നു.

പ്രകോപനമായത് രാഹുലിന്റെ പ്രസംഗം

ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാറിനെക്കുറിച്ച് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ പരാമർശങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ അമേരിക്കയ്ക്ക് അടിയറവ് വെച്ചുവെന്നും കർഷകരുടെ താൽപ്പര്യങ്ങൾ ബലികഴിച്ചുവെന്നും രാഹുൽ ആരോപിച്ചിരുന്നു. ബിജെപിയുടെ സാമ്പത്തിക സ്രോതസ്സുകളെ സംരക്ഷിക്കാനാണ് ഇന്ത്യയുടെ താൽപ്പര്യങ്ങൾ അടിയറവ് വെച്ചതെന്നും 'wholesale surrender' ആണ് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

മാർഷ്യൽ ആർട്സിലെ 'ചോക്ക് ഹോൾഡ്' (Chokehold) എന്ന തന്ത്രത്തോട് ഉപമിച്ചാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചത്.

എന്താണ് സബ്സ്റ്റാന്റീവ് മോഷൻ?

ഉയർന്ന പദവികൾ വഹിക്കുന്നവർക്കെതിരെ കൊണ്ടുവരുന്ന ഗൗരവകരമായ പ്രമേയമാണ് സബ്സ്റ്റാന്റീവ് മോഷൻ. അവിശ്വാസ പ്രമേയം അല്ലെങ്കിൽ ഇംപീച്ച്‌മെന്റ് നടപടികൾക്ക് സമാനമാണിത്.

  • ഈ പ്രമേയം സഭയുടെ പരിഗണനയ്ക്ക് വരണമെങ്കിൽ സ്പീക്കർ അനുമതി നൽകണം.

  • പ്രമേയം അവതരിപ്പിക്കുന്ന വ്യക്തി ആരോപണങ്ങൾ അക്കമിട്ട് നിരത്തി അവ തെളിയിക്കേണ്ടതുണ്ട്.

  • ഒരു പ്രത്യേക വിഷയത്തിൽ സഭയുടെ ഔദ്യോഗികമായ തീരുമാനമോ നടപടിയോ ആവശ്യപ്പെട്ടാണ് ഇത്തരം പ്രമേയങ്ങൾ അവതരിപ്പിക്കുന്നത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !