യുകെയിലെ പി.ആർ (Settlement) നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മിക്കവാറും വിസ വിഭാഗങ്ങളിൽ സ്ഥിരതാമസത്തിന് അർഹത നേടാൻ നിലവിലുള്ള 5 വർഷത്തിന് പകരം 10 വർഷം വരെ യുകെയിൽ തുടരേണ്ടി വരും. കൂടുതൽ നൈപുണ്യമുള്ളവർക്ക് വേഗത്തിൽ പി.ആർ ലഭിക്കുന്ന രീതിയിൽ നിയമങ്ങൾ പരിഷ്കരിക്കും. കെയർ മേഖലയിലെ കെയറർമാര്‍ ഉള്‍പ്പെട്ട കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് ഈ നിയമങ്ങൾ വെല്ലു വിളിയാകുമെന്നതിനാൽ, അവർക്ക് പ്രത്യേക ഇളവുകൾ നൽകണമെന്ന ശക്തമായ ആവശ്യം പാർലമെന്റിൽ ഉയർന്നിട്ടുണ്ട്. 40 ലേബര്‍ എംപിമാര്‍ എതിര്‍ത്തിട്ടും നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് തന്നെയാണ് ഹോം സെക്രട്ടറി.
ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ 'ഏൺഡ് സെറ്റിൽമെന്റ്' (Earned Settlement) യില്‍ നിന്ന് പിന്മാറില്ല നടപ്പിലാക്കാന്‍ ശ്രമിക്കും എന്നതാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:
കൺസൾട്ടേഷൻ: നിലവിലെ സെറ്റിൽമെന്റ് നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനായുള്ള പൊതുജനാഭിപ്രായ ശേഖരണം (Consultation) ഫെബ്രുവരി 12-ന് അവസാനിക്കും.
മാറ്റങ്ങൾ ആരെ ബാധിക്കും: ഇതിനകം പി. ആർ (PR) അഥവാ ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ൻ (ILR) ലഭിച്ചവരെ ഈ മാറ്റങ്ങൾ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ പി. ആർ കാത്തിരിക്കുന്നവർക്ക് പുതിയ നിയമങ്ങൾ ബാധകമായേക്കാം, ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൺസൾട്ടേഷന് ശേഷം ഉണ്ടാകും.
സെറ്റിൽമെന്റ് കാലാവധി: മിക്കവാറും തൊഴിൽ വിസക്കാർക്ക് പി. ആർ ലഭിക്കാനുള്ള കാലാവധി 5 വർഷത്തിൽ നിന്ന് 10 വർഷമായി വർദ്ധിപ്പിക്കാനാണ് നിർദ്ദേശം. കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികളിൽ (RQF Level 6-ന് താഴെ) ഏർപ്പെട്ടിരിക്കുന്നവർക്ക് ഇത് 15 വർഷം വരെയാകാൻ സാധ്യതയുണ്ട്.
കെയറർമാർക്കുള്ള പരിഗണന: കെയർ സെക്ടറിലെ തൊഴിലാളികൾക്ക് കുറഞ്ഞ വരുമാന പരിധിയിൽ (Minimum Income Requirement) ഇളവ് നൽകണമെന്നും സമൂഹത്തിന് അവർ നൽകുന്ന വലിയ സേവനം പരിഗണിക്കണമെന്നും ലേബർ എം.പി ഡോ. പീറ്റർ പ്രിൻസ്ലി അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷബാന മഹ്‌മൂദിന്റെ നിലപാട്: പി. ആർ എന്നത് ഒരു അവകാശമല്ലെന്നും മറിച്ച് രാജ്യത്തിന് നൽകുന്ന മികച്ച സംഭാവനകൾക്ക് ലഭിക്കുന്ന ഒരു പരിഗണനയാണെന്നുമാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കിയത്.
നടപ്പിലാക്കൽ: കൺസൾട്ടേഷൻ പൂർത്തിയാക്കി 2026 ഏപ്രിൽ മാസം മുതൽ പുതിയ നിയമങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.