ദുരന്തങ്ങൾ വിടാതെ വേട്ടയാടി നെൽസനെയും കുഞ്ഞുങ്ങളെയും; ആദ്യ ഭാര്യ ആറു വർഷം മുൻപ് അപകടത്തിൽ മരിച്ചപ്പോള്‍ കൂട്ടായെത്തിയ നിഷയും ഓര്‍മയിലേക്ക്

ജീവിതത്തിലേക്ക് ഉള്ള മടക്കം വിധിക്ക് ഇഷ്ടപ്പെടാത്ത മട്ടിലാണ് നോർത്തേൺ അയർലണ്ടിലെ ആൻട്രിമിൽ ഉള്ള നെൽസന്റെ ഭാര്യ നിഷയെയും തട്ടിയെടുത്തിരിക്കുന്നത്.

ഏഴു വർഷം മുൻപാണ് കൂട്ടുകാരിക്കൊപ്പം യാത്ര ചെയ്യവേ നെൽസന്റെ ഭാര്യ കാർ അപകടത്തിൽ മരിക്കുന്നത്. 

മൂന്നു മക്കളെ സ്വന്തം തോളിൽ എടുത്തു വളർത്തുക എന്ന ഉത്തരവാദിത്തമാണ് ഭാര്യയുടെ മരണ ശേഷം നെൽസനെ തേടിയെത്തിയത്. ഇതിനിടയിൽ കുഞ്ഞുങ്ങളെ വളർത്തുന്നതിന്റെ ഭാരം ലഘൂകരിക്കാനും അവർക്ക് ഒരമ്മയുടെ സ്നേഹം നഷ്ടമാകരുത് എന്ന ചിന്തയിലുമാണ് നെൽസൺ നിഷയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. പതിനൊന്നു വയസ് മുതൽ താഴേക്ക് പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളാണ് 2019 ൽ അമ്മയുടെ ശവപേടകത്തിനു അരികെ ഇരുന്നു ഏങ്ങലടിച്ചു നെൽസൻ്റെ കൈപിടിച്ച് നെഞ്ചിലേക്ക് ചാഞ്ഞത്. കരളുറപ്പുള്ള ഏതൊരാളെയും പിടിച്ചുലയ്ക്കുന്ന കാഴ്ചയായാണ് അന്ന് പ്രവാസികൾ നിസ്സഹായതയോടെ ആ അമ്മയ്ക്ക് വിട നൽകിയത്. 37 വയസെന്ന നന്നേ ചെറുപ്രായത്തിലാണ് ആദ്യഭാര്യയും നെൽസനെ വിട്ടു പിരിയുന്നത്.

അന്ന് അയർലൻഡ് മലയാളികൾ മാത്രമല്ല ലോകമെങ്ങും പ്രവാസികൾ ആ ദാരുണ അപകടത്തിൽ കണ്ണീരോടെ ദുഖത്തിലായി. മനഃപൂർവം അല്ലാത്ത അപകടം എന്ന വിലയിരുത്തലിലും നെൽസണും മറ്റും മാപ്പ് നല്‌കാൻ തയാറായതിനാലും കാർ ഓടിച്ച മലയാളി വനിതയെ കോടതി വെറുതെ വിട്ടിരുന്നു. ഇതിനിടയിൽ ഒരു പുതു ജീവിതം ആഗ്രഹിച്ചാണ് നെൽസൺ നിഷയെന്ന മലയാളി യുവതിയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്.

എന്നാൽ അടുത്തിടെ ക്യാൻസർ രോഗ സ്ഥിരീകരണം നിഷയെ തേടി എത്തിയതോടെ നെൽസന്റെ ജീവിതത്തിലേക്ക് വീണ്ടും വിധി ഇരുൾ പടർത്തിയിരിക്കുകയാണ്. മരിക്കുമ്പോൾ 42 വയസ് മാത്രമായിരുന്നു നിഷയ്ക്ക് പ്രായം. നിഷയുടേതും രണ്ടാം വിവാഹം ആയിരുന്നു. നിഷ പുതുവേലി വെള്ളംതടത്തിൽ കുടുംബ അംഗമാണ്. നെൽസൺ ജോൺ കരിപ്പാടം തടത്തിൽ കുടുംബാംഗവും. 

ഇന്നലെ നിഷ മരിച്ചെന്ന വാർത്ത ഒരാഘാതമായി മലയാളി സമൂഹത്തിലേക്ക് എത്തിയപ്പോൾ എങ്ങനെ നെൽസനെയും മക്കളെയും ഒക്കെ ആശ്വസിപ്പിക്കും എന്ന വിഷമമായിരുന്നു മലയാളികൾ പരസ്പ‌രം പങ്കിട്ടിരുന്നത്. ജീവിതത്തിലേക്ക് ഉള്ള മടക്കം വിധിക്ക് ഇഷ്ടപ്പെടാത്ത മട്ടിലാണ് ഇപ്പോൾ നിഷയെയും തട്ടിയെടുത്തിരിക്കുന്നത്. നിഷയുടെ അകാല വേർപാടിൽ യുകെയിലും അയര്‍ലണ്ടിലും പലയിടത്തായി താമസമുള്ള ഇരുവരുടെയും പ്രിയപ്പെട്ട ബന്ധുമിത്രാദികളും സുഹൃത്തുക്കളും അതീവ ദുഃഖത്തിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !