ഗുരുവായൂർ: ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിലെ ഈ വർഷത്തെ വാർഷികോത്സവത്തിന് 2026 ഫെബ്രുവരി 28 ശനിയാഴ്ച (1201 കുംഭം 16) തുടക്കമാകും. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവഘോഷങ്ങൾ മാർച്ച് 9 തിങ്കളാഴ്ച (കുംഭം 25) ആറാട്ടോടെ സമാപിക്കും.
സഹസ്രകലശാഭിഷേകം ഇന്ന്
ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ നടന്നുവരുന്ന സഹസ്രകലശച്ചടങ്ങുകൾ ഇന്ന് (ഫെബ്രുവരി 27, വെള്ളി) സമാപിക്കും. രാവിലെ നടക്കുന്ന സഹസ്രകലശാഭിഷേകത്തിനും അതിവിശിഷ്ടമായ ബ്രഹ്മകലശാഭിഷേകത്തിനും ശേഷം ക്ഷേത്ര ചൈതന്യം പുനഃസ്ഥാപിച്ച് ഉത്സവബലിക്ക് ഒരുങ്ങും. ഫെബ്രുവരി 20-നായിരുന്നു കലശച്ചടങ്ങുകൾ ആരംഭിച്ചത്.
ഉത്സവ പരിപാടികൾ
കൊടിയേറ്റം മുതൽ ആറാട്ട് വരെ ക്ഷേത്ര ആചാരങ്ങളായ കാഴ്ചശീവേലി, ഉൽസവബലി, പള്ളിവേട്ട തുടങ്ങിയ വിശേഷാൽ ചടങ്ങുകളും കലാപരിപാടികളും അരങ്ങേറും. ക്ഷേത്രച്ചടങ്ങുകളുടെയും അനുബന്ധ പരിപാടികളുടെയും വിശദവിവരങ്ങൾ ഭക്തർക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സഹകരണം അഭ്യർത്ഥിച്ച് ദേവസ്വം
ക്ഷേത്രോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ഭക്തജനങ്ങളുടെ പൂർണ്ണമായ സഹകരണവും സാന്നിധ്യവും ഗുരുവായൂർ ദേവസ്വം ഭരണസമിതി അഭ്യർത്ഥിച്ചു. ശ്രീഗുരുവായൂരപ്പന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നതായി ചെയർമാൻ ഡോ. വി.കെ. വിജയൻ പ്രസ്താവനയിൽ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.