മഞ്ഞനിക്കര പതാക ഘോഷയാത്രയ്ക്ക് ചാലിശ്ശേരിയിൽ ഉജ്ജ്വല സ്വീകരണം

 ചാലിശ്ശേരി: പരിശുദ്ധ മോറോൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രീയർക്കീസ് ബാവയുടെ 94-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് മഞ്ഞനിക്കര ദയറായിലേക്ക് നടത്തുന്ന പതാക ഘോഷയാത്രയ്ക്ക് ചാലിശ്ശേരിയിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി.

മഞ്ഞനിക്കര പാത്രിയർക്ക  പതാക ഘോഷയാത്രയ്ക്ക് ചാലിശ്ശേരി യാക്കോബായ സുറിയാനി  പള്ളിയിൽ സ്വീകരണം നൽകുന്നു

ശനിയാഴ്ച രാവിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലായിരുന്നു സ്വീകരണ ചടങ്ങുകൾ നടന്നത്.

വയനാട് മീനങ്ങാടി പള്ളിയിൽ നിന്ന് വ്യാഴാഴ്ച പ്രയാണം ആരംഭിച്ച മലബാർ തീർഥയാത്ര സംഘമാണ് ചാലിശ്ശേരിയിലെത്തിയത്. മലബാർ, കോഴിക്കോട് ഭദ്രാസനങ്ങളിലെ വിവിധ പള്ളികളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷമാണ് സംഘം തൃശൂർ ഭദ്രാസനത്തിന്റെ പ്രവേശന കവാടമായ ചാലിശ്ശേരിയിൽ പ്രവേശിച്ചത്.

നേതൃത്വം: തീർഥയാത്ര കൺവീനർ പൈലിക്കുഞ്ഞ് വട്ടശേരി, ജോയിന്റ് സെക്രട്ടറി സിജു ജോസ് ആരക്കുന്നം, സംഘം സെക്രട്ടറി സണ്ണി മുളന്തുരുത്തി എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. കമ്മിറ്റി അംഗങ്ങളായ ബിനു കുഴിവേലി, ജോഷി ആരക്കുന്നം, തോമസ് മുളന്തുരുത്തി, സജി കണ്ടനാട്, ഏലിയാസ് ഞാറക്കാട്ടിൽ, തങ്കച്ചൻ കുന്നംകുളം എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

സ്വീകരണം: ചാലിശ്ശേരി പള്ളിയിലെത്തിയ തീർഥാടക സംഘത്തെ വികാരി ഫാ. അബ്രഹാം യാക്കോബ് പുവ്വത്തുമണ്ണിൽ, ട്രസ്റ്റി സി. യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവർ ചേർന്ന് സ്വീകരിച്ചു. പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ പള്ളികളിലെ പര്യടനത്തിന് ശേഷം ഫെബ്രുവരി 13-ാം തീയതി ഘോഷയാത്ര മഞ്ഞനിക്കരയിൽ എത്തിച്ചേരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !