തൃശൂർ :കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 20ലേറെ യാത്രക്കാർക്ക് പരുക്കേറ്റു.
ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട്– ചെങ്ങന്നൂർ, കോഴിക്കോട് – തിരുവനന്തപുരം റൂട്ടുകളിൽ യാത്ര ചെയ്തിരുന്ന ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ബസിനു പിന്നിൽ മറ്റൊരു ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.ശനിയാഴ്ച രാത്രി 10.30 ഓടെയാണ് കുന്നുംകുളം ജംക്‌ഷനിൽവച്ച് അപകടമുണ്ടായത്. പരുക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചു. കുന്നംകുളം പൊലീസിനൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.