തിരുവനന്തപുരം: ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി.
കോട്ടയം പെരുന്ന സ്വദേശിനിയായ ഇവ എന്ന യുവതിയാണ് പിടിയിലായത്. സീനിയർ റെസിഡന്റ് ന്യൂറോ സർജൻ എന്നായിരുന്നു യുവതി സ്വയം പരിചയപ്പെടുത്തിയത്.സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാജവേഷം വ്യക്തമാകുന്നത്. തുടർന്ന് യുവതിയെ മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി.
സുരക്ഷാ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. യുവതി നൽകിയ വിവരങ്ങളിൽ വ്യക്തതയില്ലെന്നും കൂടുതൽ ചോദ്യം ചെയ്യൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.