ജെഫ്രി എപ്സ്റ്റീനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തൽ

ന്യൂയോർക്ക്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടത്തിന് സാക്ഷിയായ ഡോക്ടർ.

എപ്സ്റ്റീനെ ന്യൂയോർക്ക് ജയിൽ സെല്ലിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന വാദങ്ങൾക്കിടെ, മരണം കൊലപാതകമാണെന്ന ആരോപണവുമായി ഡോ. മൈക്കിൾ ബേഡൻ രംഗത്ത് വരുന്നത്. 2019 ഓഗസ്റ്റ് 10 ന് മെട്രോപൊളിറ്റൻ കറക്ഷനൽ സെന്ററിലാണ് എപ്സ്റ്റീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എപ്സ്റ്റീന്റെ മരണകാരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോ. മൈക്കിൾ ബേഡൻ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

തൂങ്ങിമരിക്കുമ്പോളുള്ള സമ്മർദ്ദത്തിന് പകരം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ലക്ഷണമാണ് കണ്ടെതെന്നാണ് തന്റെ അഭിപ്രായമെന്ന് എപ്സ്റ്റീന്റെ എസ്റ്റേറ്റ് നിയമിച്ച പാത്തോളജിസ്റ്റായ ഡോ. മൈക്കിൾ ബേഡൻ ആരോപിക്കുന്നു. ഇപ്പോൾ ലഭ്യമായ എല്ലാ വിവരങ്ങളും കണക്കിലെടുക്കുമ്പോൾ, മരണത്തിന്റെ കാരണത്തെക്കുറിച്ചും രീതിയെക്കുറിച്ചും കൂടുതൽ അന്വേഷണം ആവശ്യമാണ്. 

മെഡിക്കൽ എക്സാമിനർ പോസ്റ്റ്‌മോർട്ടം നടത്തിയ സമയത്ത്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ, മരണ കാരണവും രീതിയും നിർണ്ണയിക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് അന്നേ അഭിപ്രായപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.ഡോ. മൈക്കിൾ ബേഡൻ പോസ്റ്റ്‌മോർട്ടം നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നില്ല. മറിച്ച് എപ്സ്റ്റീന്റെ കുടുംബത്തിനു വേണ്ടി പോസ്റ്റ്‌മോർട്ടത്തിൽ നിരീക്ഷകനായി സംബന്ധിച്ചിരുന്നു. 

യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട മൂന്നു ദശലക്ഷത്തിലധികം രേഖകൾ പുറത്തുവിട്ടതിന് പിന്നാലെ മരണകാരണം സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. എപ്സ്റ്റീന്റെ സെല്ലിലേക്ക് മരണം നടന്ന ദിവസം ചിലർ വന്നതായി സംശയിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എപ്സ്റ്റീൻ മരിച്ച രാത്രിയിൽ ആരും സെല്ലിലേക്ക് പ്രവേശിച്ചില്ലെന്നാണ് ട്രംപിന്റെ ആദ്യ ടേമിൽ യുഎസ് അറ്റോർണി ജനറലായിരുന്ന ബിൽ ബാർ, 2019 ലെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. 

താൻ വ്യക്തിപരമായി സുരക്ഷാ ദൃശ്യങ്ങൾ അവലോകനം ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. ഡിസംബറിൽ, എപ്സ്റ്റീന്റെ പോസ്റ്റ്‌മോർട്ടം പരിശോധനയുടെ സെൻസർ ചെയ്ത പതിപ്പ്, എപ്സ്റ്റീൻ ഫയൽ എന്ന് വിളിക്കപ്പെടുന്ന യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ ആദ്യ റിലീസിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !