ആയുധമത്സരം ഒഴിവാക്കണമെന്നും ആണവക്കരാർ പുതുക്കണമെന്നും ലിയോ മാർപാപ്പ.

മോസ്കോ: ആയുധമത്സരം ഒഴിവാക്കണമെന്നും ആണവക്കരാർ പുതുക്കണമെന്നും ലിയോ മാർപാപ്പ.

യുഎസും റഷ്യയും തമ്മിലുള്ള ആണവക്കരാർ കാലാവധി തീർന്നിട്ടും പുതുക്കാത്തതു ആയുധമത്സരം വർധിപ്പിക്കുമെന്ന് ആശങ്കയ്ക്കിടെയാണ് മാർപാപ്പ ഇരുരാജ്യങ്ങളോടും കരാർ പുതുക്കണമെന്ന് അഭ്യർഥിച്ചത്.  

ആണവായുധ കിടമത്സരം നിയന്ത്രിക്കാനായി 2010ൽ പ്രാഗിൽ ഒപ്പുവച്ച കരാറിന്റെ കാലാവധി ബുധനാഴ്ച അർധരാത്രിയോടെയാണ് അവസാനിച്ചത്. കരാർ ഒരുവർഷം കൂടി നീട്ടാമെന്ന് റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കഴിഞ്ഞ സെപ്റ്റംബറിൽ നിർദേശിച്ചിരുന്നു. എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ക്യൂബൻ മിസൈൽ പ്രതിസന്ധിയെത്തുടർന്നാണ് 1962 ൽ ആണവായുധ ഭീഷണി കുറയ്ക്കാനായി ഇരുരാജ്യങ്ങളും തമ്മിൽ ആണവക്കരാർ ഒപ്പുവച്ചത്. കരാറില്ലാതെ വന്നാൽ ആണവായുധങ്ങൾ സംഭരിക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !