ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്

ന്യൂഡൽഹി: ഡൽഹിയിൽ കാറിനുള്ളിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.

മൂവർക്കും വിഷം കലർത്തിയ ലഡു നൽകി കൊലപ്പെടുത്തിയ ബാബ എന്നറിയപ്പെടുന്ന കമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് പീരാഗഢി ഫ്‌ലൈ ഓവറിൽ നിർത്തിയിട്ട കാറിനുള്ളിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്നത് 76 വയസ്സുള്ള പുരുഷനും മുൻസീറ്റിൽ 47 കാരനായ വസ്തു ഇപാടുകാരനും പിന്നിലെ സീറ്റിലുണ്ടായിരുന്നത് 40 വയസ്സ് പ്രായമുള്ള സ്ത്രീയുമായിരുന്നു. 

താന്ത്രിക ക്രിയകൾ വഴി അപ്രതീക്ഷിതമായി ധനം ലഭിക്കുമെന്ന് ആളുകളെ പറഞ്ഞുവിശ്വസിപ്പിക്കുകയും അവർക്ക് വിഷം കലർത്തിയ ലഡു നൽകി കൊലപ്പെടുത്തിയ ശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയുമായിരുന്നു കമറുദ്ദീന്റെ രീതി. വിഷം കലർത്തിയ ലഡു തയ്യാറാക്കിയെന്നും കൊല്ലപ്പെട്ടവർക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്നെന്നും ചോദ്യംചെയ്യലിൽ കമറുദ്ദീൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു. 

യാത്രയ്ക്കിടെ മദ്യവും ശീതളപാനീയവും ലഡുവും കഴിക്കാൻ മൂവരെയും നിർബന്ധിക്കുകയും ചെയ്തു. കഴിച്ചതിന് പിന്നാലെ മൂവരും ബോധരഹിതരായി. ഇതോടെ വാഹനത്തിൽനിന്ന് പണം കവർന്ന് കമറുദ്ദീൻ കടന്നുകളയുകയായിരുന്നു. ബുധനാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !