മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ വി.ഡി.സതീശൻ കാസയുടെ നാവാകുന്നു:അൻസാരി ഏനാത്ത്

നോർത്ത് പറവൂർ : മുനമ്പത്തെ 404.76 ഏക്കർ ഭൂമി വഖഫ് അല്ലെന്ന വാദം വസ്തുതകളെ മറച്ചുവെച്ച് കാസ പോലുള്ള വർഗീയ സംഘങ്ങളുടെ നാവാവുകയാണ് വി.ഡി.സതീശനെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള എസ്ഡിപിഐ പറവൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ വിഷയത്തിൽ തന്റെ മുൻഗാമിയായ മുൻ മന്ത്രി മന്ത്രി പി ടി ചാക്കോയെ കൂടി തള്ളിപ്പറയുക കൂടിയാണ് പ്രതിപക്ഷനേതാവ് ചെയ്തത്.

2009-ൽ അച്ചുതാനന്ദൻ സർക്കാർ രേഖകളുടെ അടിസ്ഥാനത്തിൽ ഇത് വഖഫ് ഭൂമിയാണെന്ന്  അംഗീകരിച്ചിരുന്നു. ഇതിനെ ജസ്റ്റിസ്‌ സി എൻ രാമചന്ദ്രനെ കമ്മീഷനാക്കി പിണറായി സർക്കാർ ആട്ടിമറിക്കാൻ ശ്രമിക്കുകയാണ്.ഈ നിലപാടിന്നേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

മുന്നണികളുടെ ഇത്തരം ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ കേരളത്തിൽ പാർട്ടി തനിച്ചു മത്സരിക്കുമെന്നും സംഘപരിവാറിന്റെ സംസ്ഥാനത്തിലെ ഇടപെടലുകളെ

നിസ്സാരവൽക്കരിക്കുന്ന ഇടതു വലതു മുന്നണികളുടെ നിലപാടുകൾക്ക് ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മണ്ഡലം പ്രസിഡൻ്റ് സിയാദ് സി എസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി.എം. ഫൈസൽ, ജില്ലാ വൈസ് പ്രസിഡൻ്റ് സുധീർ ഏലൂക്കര , വിമൻ ഇന്ത്യ മൂവ്മെൻ്റ് പറവൂർ മണ്ഡലം പ്രസിഡൻ്റ് ഫിദ സിയാദ് എന്നിവർ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി സുധീർ അത്താണി സ്വാഗതവും വൈസ് പ്രസിഡൻ്റ് നിസാർ അഹമ്മദ് നന്ദിയും പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !