ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലെ കൂട്ടക്കൊലയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെ, പ്രതി ജെസ്സി വാൻ റൂട്ട്‌സെലാറുടെ ഞെട്ടിക്കുന്ന ഓൺ‌ലൈൻ വിവരങ്ങൾ പുറത്ത്.

വെടിവെപ്പ് നടത്തുന്നതിന് മുൻപ് ജെസ്സി ‘റോബ്ലോക്സ്’ (Roblox) എന്ന പ്ലാറ്റ്‌ഫോമിൽ മാൾ ഷൂട്ടിംഗ് അനുകരിക്കുന്ന ഗെയിം കളിച്ചിരുന്നതായും സ്വന്തമായി ഇത്തരം ഗെയിമുകൾ നിർമ്മിച്ചിരുന്നതായും ഇന്റർനെറ്റ് ഫോറങ്ങളിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നു.

‘jesseboy347’ എന്ന യൂസർനെയിമിലുള്ള അക്കൗണ്ട് ജെസ്സിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. ഈ അക്കൗണ്ടിന് കീഴിൽ ‘Remember’ എന്ന പേരിൽ നിർമ്മിച്ച ഗെയിം ഒരു ഷോപ്പിംഗ് മാളിൽ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുന്ന രീതിയിലുള്ളതായിരുന്നു.

റൈഫിളുകൾ, റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് ആളുകളെ കൊല്ലുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരുന്നത്. കാനഡയിലെ ഒരു പ്രമുഖ മാളിന്റെ മാതൃകയിലാണ് ഈ ഗെയിം നിർമ്മിച്ചതെന്നും റെഡ്ഡിറ്റ് ഉപയോക്താക്കൾ കണ്ടെത്തിയിട്ടുണ്ട്.ബുധനാഴ്ച നടന്ന ആക്രമണത്തിൽ സ്വന്തം അമ്മയെയും 11 വയസ്സുള്ള സഹോദരനെയും കൊലപ്പെടുത്തിയ ശേഷമാണ് ജെസ്സി സ്കൂളിലെത്തി വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത്. 

ആക്രമണത്തിന് ശേഷം ജെസ്സി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്നുമാണ് പോലീസ് പറയുന്നത്. 

ഗെയിമും കൊലപാതകവും തമ്മിൽ നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഡിജിറ്റൽ ലോകത്തെ അക്രമവാസനകൾ ഇത്തരം കൊടുംക്രൂരതകൾക്ക് വളമാകുന്നുണ്ടോ എന്ന ഗൗരവമായ ചർച്ചകൾക്ക് ഇത് വഴിതെളിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !