കേരളത്തിലെ 160 കിലോമീറ്റർ വേഗതയുള്ള പാതകളുമായി ബന്ധപ്പെട്ട സർവേകൾക്കു മാത്രമാണ് കേന്ദ്രം അനുമതി നൽകിയിട്ടുള്ളതെന്ന് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: ഷൊർണൂർ–എറണാകുളം മൂന്നാം ലൈൻ ഉൾപ്പെടെ കേരളത്തിലെ 160 കിലോമീറ്റർ വേഗതയുള്ള പാതകളുമായി ബന്ധപ്പെട്ട സർവേകൾക്കു മാത്രമാണ് കേന്ദ്രം അനുമതി നൽകിയിട്ടുള്ളതെന്ന് രാജ്യസഭയിൽ കേന്ദ്രമന്ത്രി നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി.

ഡിപിആർ സമർപ്പിച്ച് ഒരു വർഷമായിട്ടും പദ്ധതികൾ അനുമതിയിലേക്ക് നീങ്ങാത്തത് കേന്ദ്രത്തിന്റെ അലംഭാവം ചൂണ്ടിക്കാട്ടുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.കേരളത്തിൽ വരാനിരിക്കുന്ന 7 റെയിൽ വികസനപദ്ധതികളിലും മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാകും പാത നിർമിക്കുകയെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചത്. 

വിശദപദ്ധതിരേഖയ്ക്കായുള്ള സർവേക്ക് അനുമതി നൽകിയെന്നും അതിവേഗ പാത സംബന്ധിച്ച ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. ഷൊർണൂർ - മംഗളൂരു (മൂന്നും നാലും പാതകൾ - 307 കിലോമീറ്റർ), കോയമ്പത്തൂർ - ഷൊർണൂർ (മൂന്നും നാലും പാതകൾ - 99 കിലോമീറ്റർ), ഷൊർണൂർ - എറണാകുളം (മൂന്നാം പാത -106 കിലോമീറ്റർ), എറണാകുളം - കായംകുളം (കോട്ടയം വഴി - മൂന്നാം പാത - 115 കിലോമീറ്റർ), കായംകുളം - തിരുവനന്തപുരം (മൂന്നാം പാത - 105 കിലോമീറ്റർ), തിരുവനന്തപുരം - നാഗർകോവിൽ (മൂന്നാം പാത - 71 കിലോമീറ്റർ), തുറവൂർ - അമ്പലപ്പുഴ (പാത ഇരട്ടിപ്പിക്കൽ) എന്നിവയ്ക്കായാണു സർവേ നടത്തുക.

ബ്രിട്ടാസിന്റെ ഫെയ്സ്‌ബുക് കുറിപ്പിൽനിന്ന് കേരളത്തിലെ അതിവേഗ/അർധ അതിവേഗ റെയിൽ പദ്ധതികളെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടി ആശങ്കാജനകമാണ്. കേരളത്തിന്റെ റെയിൽവേ വികസനത്തിൽ അത്യന്താപേക്ഷിതമായ ഒരു അതിവേഗ റെയിൽ കോറിഡോറിനെക്കുറിച്ച് കേന്ദ്രത്തിന് യാതൊരു വ്യക്തതയോ പ്രതിബദ്ധതയോ സമയബന്ധിതമായ കർമപദ്ധതിയോ ഇല്ല. 

സിൽവർലൈനിന്റെ ഭാവി സംബന്ധിച്ച് കൃത്യമായ മറുപടി നൽകാനോ പ്രായോഗികമായ മറ്റൊരു ബദൽ നിർദ്ദേശിക്കാനോ തയാറാകാതെ, വർഷങ്ങൾ പഴക്കമുള്ള സർവേകളുടെയും നടപടിക്രമങ്ങളുടെയും ഒരു പട്ടിക നിരത്തുകയാണ് മന്ത്രാലയം ചെയ്തത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !