അയർലണ്ടിൽ വീണ്ടും ആശങ്ക നിറച്ച് ജാഗ്രതാ നിർദ്ദേശം...!

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കൊടുംതണുപ്പിനെ മുന്‍ നിര്‍ത്തി രാജ്യമാകെ മെറ്റ് ഏറാന്‍ യെല്ലോ അലേര്‍ട്ട് നല്‍കി.

രാജ്യത്തെ താപനില രാത്രിയോടെ -4സിഇയിലെത്തുമെന്നാണ് പ്രവചനം.വെള്ളിയാഴ്ച രാത്രി 9 നും ശനിയാഴ്ച രാവിലെ 10 മണിക്കുമിടയില്‍ എല്ലാ കൗണ്ടികളിലും യെല്ലോ മുന്നറിയിപ്പ് ബാധകമാകും. അടുത്ത ഏഴ് ദിവസങ്ങളില്‍ രാജ്യവ്യാപകമായി താപനില സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് കുറയും.
വരാനിരിക്കുന്ന ആര്‍ട്ടിക് എയര്‍മാസ് ബ്ലൂ ക്രിസ്പ് സൂര്യപ്രകാശമുള്ളതും തണുത്തതും മഴ രഹിതവുമായ കാലാവസ്ഥയാണ് കൊണ്ടുവരിക. ഫെബ്രുവരി അവസാനത്തോടെ വീണ്ടും അതിശൈത്യമെത്തുമെന്നതിന്റെ സൂചനകളുണ്ടെന്നും മെറ്റ് ഏറാന്‍ അറിയിച്ചു. ഇന്ന് രാത്രി താപനില കുത്തനെ കുറയും.അതിനാല്‍ ഐസ് മൂടിയ കാലാവസ്ഥ റോഡുകളില്‍ അപകടത്തിനും യാത്രാ തടസ്സങ്ങള്‍ക്കും കാരണമാകും.

ശക്തമായ സ്നോയും ഫ്രോസ്റ്റുമുണ്ടാകുമെന്ന് നിരീക്ഷകന്‍ ഓര്‍മ്മിപ്പിച്ചു. ഇന്ന് രാത്രി വളരെ തണുപ്പായിരിക്കുമെന്ന് മെറ്റ് ഏറാന്‍ വ്യക്തമാക്കി. വാരാന്ത്യത്തില്‍ താപനില വീണ്ടും ഉയരും. തിങ്കളാഴ്ച വീണ്ടും താപനില കുറയുമെന്നും രാത്രിയില്‍ താപനില -3സി വരെ താഴുമെന്നും നിരീക്ഷകന്‍ വിശദീകരിച്ചു.’പൊതുവില്‍ കാലാവസ്ഥ അസ്ഥിരമായി തുടരും. 

മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം രാജ്യമാകെ സ്നോയുടെ പിടിയിലാകാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകന്‍ പ്രവചിക്കുന്നുണ്ട്.അടുത്തയാഴ്ച കൂടുതല്‍ ശൈത്യമെത്തുമെന്നും വ്യാപകമായ മഴ പെയ്യുമെന്നും മെറ്റ് ഏറാന്‍ കൂട്ടിച്ചേര്‍ത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !