ന്യൂഡൽഹി: 2026 ഡിസംബറോടെ റുപേ ഡെബിറ്റ് കാർഡുകളുടെ എണ്ണം 50 കോടി കടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റുപേ ഡെബിറ്റ് കാർഡുകളുടെ എണ്ണം ഇപ്പോൾ 39 കോടിയിലെത്തിയെന്നും 2026 ഡിസംബറോടെ അത് 50 കോടി കടക്കുമെന്നും അമിത് ഷാ പറഞ്ഞു.നേരത്തെ രാജ്യത്ത് ഒരു ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്തവരായിരുന്നു 600 ദശലക്ഷം ആളുകളും എന്നാൽ ഇപ്പോൾ 570 ദശലക്ഷത്തിലധികം ആളുകൾ ജൻ ധൻ ആക്കൗണ്ടുകൾ തുറന്നുവെന്ന് അമിത് ഷാ പറഞ്ഞു. സിബിഐയുടെ പുതിയ സൈബർ ക്രൈം ബ്രാഞ്ചും ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷനും സംസ്ഥാന സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററും അമിത് ഷാ ഉദ്ഘാടനം ചെയ്‌തു.
സംസ്ഥാന പൊലീസ് സേനകൾ, സിബിഐ, ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, ബാങ്കിങ് മേഖല, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ജുഡീഷ്യറി എന്നിവ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും" അമിത് ഷാ പറഞ്ഞു.
സിബിഐയുടെ ഈ സംരംഭം വളരെ അധികം പ്രധാന്യമർഹിക്കുന്നതാണ്. വിവിധ സർക്കാർ വകുപ്പുകളെയും ഏജൻസികളെയും പരസ്‌പരം ബന്ധിപ്പിക്കാനും അവരുടെ ശ്രമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പിലാക്കാനും ഇത് സഹായിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
11 വർഷം മുമ്പ് രാജ്യത്ത് 250 ദശലക്ഷം ഇൻ്റർനെറ്റ് ഉപയോക്താക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് ഇന്ത്യയിൽ 1 ബില്യണിലധികം ആളുകളാണ് ഇൻ്റർനെറ്റ് ഉപയോഗിക്കുന്നത്. ബ്രോഡ്ബാന്‍ഡ് കണക്ഷനുകൾ ഏകദേശം 16 മടങ്ങ് വർധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
ഒരു ജിഗാബൈറ്റ് ഡാറ്റയുടെ വില 97 ശതമാനം കുറഞ്ഞു. ഇത് ഇൻ്റർനെറ്റ് ആക്‌സസും ഉപയോഗവും വർധിപ്പിച്ചു. ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധനവും ഭാരത്‌നെറ്റ് വഴി പഞ്ചായത്തുകളിലേക്കുള്ള കണക്റ്റിവിറ്റിയും ഡിജിറ്റൽ ഇന്ത്യയുടെ ശ്രദ്ധേയമായ നേട്ടവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭാരത്‌നെറ്റ് പദ്ധതി പ്രകാരം 11 വർഷം മുമ്പ് 546 ഗ്രാമ പഞ്ചായത്തുകൾ മാത്രമേ ബന്ധിപ്പിച്ചിരുന്നുള്ളൂ. എന്നാൽ ഇന്ന് 200,000ത്തിലധികം ഗ്രാമ പഞ്ചായത്തുകളെ പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വിശദീകരിച്ചു.
അതേസമയം യുപിഐ ഇടപാടുകളിലെ വളർച്ചയെക്കുറിച്ചും അമിത് ഷാ പറഞ്ഞു. 2024ൽ മാത്രം 181 ബില്യണിലധികം ഡിജിറ്റൽ ഇടപാടുകളാണ് ഇന്ത്യയിൽ നടന്നതെന്ന് അമിത് ഷാ പറഞ്ഞു. ലോകത്തിലെ ഓരോ രണ്ടാമത്തെ ഡിജിറ്റൽ ഇടപാടും നടക്കുന്നത് ഇന്ത്യയിലാണെന്നും ആഗോളതലത്തിൽ ഇത് ഇന്ത്യയുടെ വളർച്ചയെ കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.