അഖിൽ മാരാർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു

എറണാകുളം: തിരുവനന്തപുരം: ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ അഖിൽ മാരാർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു.

ഇന്നു വൈകിട്ട് എറണാകുളത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ അഖില്‍ മാരാര്‍ തന്‍റെ ട്വിന്‍റി 20 പാര്‍ട്ടി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ട്വന്‍റി 20 പാർട്ടിയുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തന്‍റെ മനസ്സിലുള്ള അതേ വികസന ആശയങ്ങളാണ് ട്വന്‍റി20 പ്രാവർത്തികമാക്കുന്നതെന്നും, ജനങ്ങൾക്ക് നേരിട്ട് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ ഈ പ്രസ്ഥാനം മികച്ചൊരു വേദിയാണെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സാബു എം. ജേക്കബിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ മാരാർ, വ്യക്തിപരമായ താല്പര്യങ്ങളേക്കാൾ നാടിന്‍റെ വികസനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിൽ മാരാർ ജനവിധി തേടുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്. ട്വന്‍റി20-യുമായുള്ള സഹകരണം ശക്തമാക്കുന്നതിനൊപ്പം എൻഡിഎ മുന്നണിയുടെ ഭാഗമായിട്ടായിരിക്കും അദ്ദേഹം മത്സരരംഗത്തിറങ്ങുക.ബിജെപിക്കായി ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ അഖിൽ മാരാർ കൊട്ടാരക്കര മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്നത് ഉചിതമായിരിക്കുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസിയും ബിജെപി നേതൃത്വവും പലതവണ അഖിലുമായി ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ബിജെപിയിൽ നേരിട്ട് അംഗമാകാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

ഇതേത്തുടർന്നാണ് സാബു എം. ജേക്കബിന്‍റെ നേതൃത്വത്തിൽ ട്വന്‍റി20 അഖിലുമായി ചർച്ചകൾ ആരംഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി നടന്ന നിർണായക ചർച്ചകൾക്കൊടുവിലാണ് ട്വന്‍റി20 സ്ഥാനാർത്ഥിയായി എൻഡിഎ ബാനറിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ അദ്ദേഹം എത്തിയത്. രാജ്യം വികസനത്തിന്‍റെ പാതയിലൂടെ അതിവേഗം സഞ്ചരിക്കുമ്പോൾ കേരളം പല കാര്യങ്ങളിലും പിന്നോട്ട് പോവുകയാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റം ആവശ്യമാണെന്നും അദ്ദേഹം വിമർശിച്ചു.

ഈ സാഹചര്യത്തിൽ ട്വന്‍റി20 പോലുള്ള ബദൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. അഖിൽ മാരാർ കൊട്ടാരക്കരയിൽ മത്സരിക്കുന്ന കാര്യത്തിൽ എൻഡിഎ നേതൃത്വം ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. 

ബിഗ് ബോസ് വിജയത്തിന് ശേഷം വലിയ ജനപിന്തുണയുള്ള അഖിൽ മാരാറുടെ രാഷ്ട്രീയ പ്രവേശനം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുമെന്നാണ എന്‍ഡിഎ കണക്കുകൂട്ടല്‍. വികസന മുരടിപ്പിനെതിരെയും അഴിമതിക്കെതിരെയും ശബ്ദമുയർത്തുന്ന ഒരു ജനപ്രതിനിധിയായി മാറാനാണ് താൻ ആഗ്രഹിക്കുന്നതെമന്നും എറണാകുളത്ത് സാബു. എം. ജേക്കബിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളത്തില്‍ അഖില്‍ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !