കള്ളൻ ക്യാമ്പിൽ തന്നെ,മോഷണം പോയത് 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകള്‍.

കള്ളൻ ക്യാമ്പിൽ തന്നെ,മോഷണം പോയത് 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകള്‍.

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്നും മോഷണം പോയത് 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകള്‍.

സൈനിക ക്യാമ്പിനകത്ത് നിന്നുള്ള വ്യക്തി തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തില്‍ ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളം പൊലീസ് ശേഖരിച്ചു. പുറത്തുനിന്ന് എത്തിയവരെ ചോദ്യം ചെയ്തിട്ടും പ്രതികളുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന സൂചന. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്നലെയായിരുന്നു സൈനിക ക്യാമ്പില്‍ നിന്ന് രണ്ട് ആനക്കൊമ്പുകള്‍ മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടത്. 

1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയ ആനക്കൊമ്പുകളാണ് നഷ്ടമായത്. രണ്ട് കോടിയോളം വിലമതിക്കുന്ന ആനക്കൊമ്പുകളാണ് ഇവ. കനത്ത സുരക്ഷയുടെ നടുവില്‍ നിന്നാണ് ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകള്‍ മോഷണം പോയത്. 

ബുധനാഴ്ച്ച ക്യാമ്പില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പുറത്തുനിന്നും ആളുകള്‍ പങ്കെടുത്തിരുന്നു.18 പേരായിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ പുറത്തുനിന്നും എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network