ഹെൽത്ത് കെയർ/സ്കിൽഡ് പ്രൊഫഷണലുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും നിരവധി അവസരങ്ങളുമായി നോര്‍ക്ക..!

ഹെൽത്ത് കെയർ/സ്കിൽഡ് പ്രൊഫഷണലുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും നിരവധി അവസരങ്ങളുമായി നോര്‍ക്ക..!

കോട്ടയം :ജർമനിയിലേക്കും ജർമൻ ഭാഷ സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്കും ആരോഗ്യ മേഖലയിലേയും ഇതര മേഖലകളിലേയും നൈപുണ്യ മികവുളള പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും യൂറോപ്പിലെ പ്രമുഖ സ്വകാര്യ റിക്രൂട്ട്‌മെൻ്റ് പ്ലാറ്റ്ഫോമായ കെയര്‍ ഗേറ്റ്സുമായി  കരാര്‍  ഒപ്പുവച്ചു.

നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും കെയർ ഗേറ്റ്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫിറുസ് മെറ്റ്ലറുമാണ് (Firus Mettler)  കരാര്‍ കൈമാറിയത്. ഇതുവഴി നഴ്സുമാര്‍, ആരോഗ്യ മേഖലയിലെ മറ്റ് പ്രൊഫഷണലുകള്‍, ആരോഗ്യ ഇതര മേഖലകളിലെ പ്രൊഫഷണലുകള്‍, ടെക്നീഷ്യന്‍സ്,  ബസ് ഡ്രൈവേഴ്സ് തുടങ്ങിയവര്‍ക്കാണ് റിക്രൂട്ട്മെന്റ് സാധ്യത. 

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  B2 ലെവൽ വരെ സൗജന്യ ജര്‍മ്മന്‍ ഭാഷാ പരിശീലനം, സൗജന്യ ഹോസ്റ്റൽ സൗകര്യം  ജര്‍മ്മനിയിലെത്തിയ ശേഷമുളള പിന്തുണ എന്നിവയെല്ലാം പദ്ധതിവഴി ലഭിക്കും. ഇതിനോടകം ജര്‍മ്മന്‍ ഭാഷയില്‍ ബി 2 യോഗ്യത നേടിയ നേഴ്സ്മാർക്ക് ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമിലൂടെ നിയമനം വേഗത്തിലാക്കുവാന്‍ സഹായിക്കും. 

റിക്രൂട്ട്മെന്റ് നടപടികള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ്  റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍ പ്രകാശ് പി ജോസഫ്, കെയർ ഗേറ്റ്സ് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ അജിത് പി . എം,  നോര്‍ക്ക റൂട്ട്സ്  റിക്രൂട്ട്മെന്റ് വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !