ഇന്ത്യൻ വംശജനായ യുവാവിനെതിരെ ലുക്കൗട്ട് നോട്ടീസ്

ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ കഴിഞ്ഞ വർഷം ഒരു വീടിനുള്ളിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ യുവാവിനെതിരെ പീൽ റീജനൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

വെടിവെപ്പിൽ ഉൾപ്പെട്ട പ്രധാന പ്രതികളിൽ ഒരാളായ മൻപ്രീത് സിങ്ങിനെ (29) കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും വേഗം അധികൃതരുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്.

2025 ഓഗസ്റ്റ് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്രാംപ്ടണിലെ കാസിൽമോർ റോഡിനും ഹംബർവെസ്റ്റ് പാർക്ക്വേയ്ക്കും സമീപമുള്ള ഒരു വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ അവിടെയുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 

ആക്രമണത്തിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെടിയേറ്റ രണ്ടാമത്തെയാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും മാസങ്ങളോളം നീണ്ട ചികിത്സയ്ക്ക് വിധേയനാവുകയും ചെയ്തു. പൊലീസ് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു.

അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് മൻപ്രീത് സിങ്ങിനായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയത്. അഞ്ച് അടി പത്തിഞ്ച് ഉയരവും ഇടത്തരം ശരീരഘടനയുമുള്ള ഇയാൾക്ക് തവിട്ട് നിറത്തിലുള്ള കണ്ണുകളും താടിയുമുണ്ട്. 

വലതു കൈത്തണ്ടയിൽ “മന്ന സുഖ്” (Manna Sukh) എന്ന് പച്ചകുത്തിയിട്ടുള്ളത് പ്രതിയെ തിരിച്ചറിയാൻ സഹായിക്കുമെന്ന് പൊലീസ് വക്താവ് വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട രണ്ടാമത്തെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.

സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് കാനഡയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആശങ്ക പടർത്തിയിട്ടുണ്ട്. പീൽ റീജനൽ പൊലീസിന്റെ ഹോമിസൈഡ് ബ്യൂറോ നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. 

മൻപ്രീത് സിങ്ങിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നവർ പീൽ പൊലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !