ഗ്രാമസഭയുടെ പേര് മഹാത്മാഗാന്ധി ഗ്രാമസഭ എന്നാക്കണം - ഗാന്ധിദർശൻ വേദി

കൊച്ചി:പദ്ധതി ആസൂത്രണത്തിനും നിർവഹണത്തിനുമായി ഗ്രാമ പഞ്ചായത്തുകളിലും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും വിളിച്ചു ചേർക്കുന്ന ഗ്രാമസഭയുടെ പേര് മഹാത്മാഗാന്ധി ഗ്രാമസഭ എന്ന് പുനർനാമകരണം ചെയ്യണമെന്ന്  കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

അധികാര വികേന്ദ്രീകരണത്തിൻ്റെ ഉത്തമമാതൃകയായ ഗ്രാമസഭകളിലൂടെ മഹാത്മാഗാന്ധിയുടെ സ്മരണ എക്കാലവും നിലനിർത്താനാകുമെന്നും ഭാരവാഹികൾ അവകാശപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഗാന്ധി ദർശൻ വേദി ഗാന്ധിസ്മൃതി സദസ്സുകൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന ചെയർമാൻ ഡോ. എം. സി  ദിലീപ്കുമാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത് പ്രമേയം അവതരിപ്പിച്ചു. 

സംസ്ഥാന ഭാരവാഹികളായ എം .എസ് ഗണേശൻ, കെ. ജി ബാബുരാജ്, മുൻ എം.എൽ.എയായ വട്ടിയൂർക്കാവ് രവി , ഡോ. പി. പുഷ്പജ, ബേപ്പൂർ രാധാകൃഷ്ണൻ സുരേഷ് ബാബു എളയാവൂർ, ഡോ. ഗോപി മോഹൻ, ബിനു എസ് ചക്കാലയിൽ , പനങ്ങോട്ടുകോണം വിജയൻ ,എം . പി ജോർജ്,  മാമ്പുഴക്കരി വി.എസ് ദിലീപ്കുമാർ, ആൽബർട്ട് ജോസ് എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !