ഖത്തർ: സംസ്കൃതി ഖത്തർ കുട്ടികളുടെ സബ്കമ്മിറ്റിയായ "സംസ്കൃതി കളിക്കൂട്ടം", Qatar Foundation - ഗ്രീൻ ഐലന്റിലേക്ക് “സസ്സ്റ്റൈനബിലിറ്റി ടൂർ" എന്ന പേരിൽ എഡ്യൂക്കേഷണൽ ട്രിപ്പ് സംഘടിപ്പിച്ചു.
എഴുപതോളം കുട്ടികളും ഇരുപത്തിയഞ്ചോളം വളണ്ടിയർമാരും, ഒപ്പം സംസ്കൃതി വൈസ് പ്രസിഡൻ്റ് സുനീതി സുനിലും, കേന്ദ്ര നേതാക്കളും പങ്കെടുത്ത പരിപാടി വൻ വിജയമായി.ഗ്രീൻ ഐലന്റിലെ അധ്യാപകർ മാലിന്യ സംസ്കരണത്തെക്കുറിച്ചും വിവിധ ഊർജസ്രോതസ്സുകളെക്കുറിച്ചും കുട്ടികൾക്ക് അറിവുകൾ പകർന്നു നൽകി. മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.
ബൊട്ടാണിക്കൽ ഗാർഡനിലെ വിവിധ സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രധാന്യങ്ങളെക്കുറിച്ചും ഡോ.പ്രതിഭ രതീഷ് കുട്ടികൾക്ക് അറിവുകൾ പകർന്നു നൽകി.
രാവിലെ 9 മണിക്ക് ഐസിസി യിൽ നിന്നു ആരംഭിച്ച യാത്ര കുട്ടികൾക്ക് ഒരുപോലെ വിജ്ഞാനപ്രദവും ആസ്വാദനവും നിറഞ്ഞതായിരുന്നു.
കളിക്കൂട്ടം ജോയിന്റ് സെക്രട്ടറി ജോആൻ മെൽവിൻ , വൈസ് പ്രസിഡന്റ് നിഹാര ശരത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കുട്ടികൾക്കുള്ള സ്നേഹസമ്മാനം സംസ്കൃതി സെക്രട്ടറി അബ്ദുൾ അസീസ് സമ്മാനിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.