ന്യൂഡല്‍ഹി: സംസ്ഥാന സർക്കാരിൻ്റെ നവകേരള സര്‍വേ റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്‌തു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്‌തതോടെ സർക്കാരിന് ഈ പദ്ധതിയുമായി മുന്നോട്ട് പോകാൻ താത്‌കാലികമായി അനുമതി ലഭിച്ചു.സ്വന്തം പദ്ധതികളുടെ ഗുണഫലങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ക്ഷേമപദ്ധതികൾ എങ്ങനെ മെച്ചപ്പെടുത്താമെന്ന് കണ്ടെത്താൻ സർക്കാരിന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് സുപ്രീംകോടതി നടപടി. പദ്ധതിക്കായി ചെലവാക്കുന്ന തുകയെക്കുറിച്ചുള്ള റിപ്പോർട്ട് ഉചിതമായ ഘട്ടത്തിൽ സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
"തങ്ങൾ നടപ്പിലാക്കുന്ന പദ്ധതികളുടെ ഫലങ്ങൾ എന്താണെന്ന് അറിയുന്നതിലും അവ എങ്ങനെ മെച്ചപ്പെടുത്താമെന്ന് കണ്ടെത്തുന്നതിലും സർക്കാരിന് എന്താണ് തെറ്റുള്ളത്?" എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ ചോദിച്ചു. പദ്ധതിക്കായി നിയോഗിച്ച വളണ്ടിയർമാർക്ക് ഒരു പൈസ പോലും നൽകുന്നില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു.
ഹൈക്കോടതി വിധി ഇങ്ങനെ...
2026 ഫെബ്രുവരി 17-ന് ഹൈക്കോടതി ഈ പദ്ധതി റദ്ദാക്കിയിരുന്നു. പദ്ധതിക്കായി 20 കോടി രൂപ അനുവദിച്ചത് സാമ്പത്തിക അച്ചടക്കത്തിൻ്റെ ലംഘനമാണെന്നും, മതിയായ ബജറ്റ് വിഹിതമില്ലാതെയാണ് തുക മാറ്റിവച്ചതെന്നും കോടതി നിരീക്ഷിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഭരണകക്ഷി നടത്തുന്ന രാഷ്ട്രീയ പ്രചാരണമാണിതെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. സർക്കാർ ചെലവിൽ ഭരണകക്ഷി നടത്തുന്ന പബ്ലിക് റിലേഷൻസ് ക്യാമ്പയിനാണ് ഇതെന്ന് എതിർഭാഗം അഭിഭാഷകർ വാദിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.