നാല് റൂട്ടുകളില്‍ സര്‍വ്വീസ് വഴിതിരിച്ചുവിട്ടതായി ഡബ്ലിന്‍ ബസ്, മിക്ക കൗണ്ടികളിലും ജനജീവിതം ദുരിത പൂർണ്ണം..!

ഡബ്ലിന്‍: പെരുമഴയും ഐസും വെള്ളപ്പൊക്കവുമായി ഡബ്ലിന്‍ നഗരത്തിലെ ജനജീവിതം ദുരിതപൂര്‍ണ്ണം.

ഒപ്പം രാജ്യത്തെ മിക്ക കൗണ്ടികളും മഴ-ഐസ് അലേര്‍ട്ടുകളുടെ കഷ്ടപ്പാടുകളിലാണ്.പ്രവചനത്തേക്കാള്‍ കൂടുതലാണ് മഴയുടെ തോത്. ജനുവരിമാസത്തിലെ മഴ കണക്കിന്റെ ഇരട്ടിയാകും ഫെബ്രുവരിയിലെന്ന കണക്കുകൂട്ടലാണ് അധികൃതര്‍ നല്‍കുന്നത്.തലസ്ഥാന നഗരിയിലും ,സമീപകൗണ്ടികളിലും കര്‍ക്കടകപ്പെയ്ത്തുപോലെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഴ തകര്‍ക്കുന്നത്. 

സ്നോയും ഐസുമുണ്ടാക്കുന്ന ദുരിതങ്ങള്‍ വേറെയും.ഇത് കഷ്ടപ്പാടുകള്‍ ഇരട്ടിയാക്കുന്നു. പെരുമഴയെ തുടര്‍ന്ന് ഡബ്ലിന്‍ വിമാനത്താവളത്തിലേക്കുള്ള ചില റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട് .നോര്‍ത്ത് ഡബ്ലിനിലെ വിവിധ അപ്പാര്‍ട്ട്മെന്റ് ബ്ലോക്കുകളുടെ ബേസ്മെന്റുകള്‍ വെള്ളത്തിലായി. ഡ്രംകോണ്‍ഡ്രയിലെ ഗ്രിഫിത്ത് പാര്‍ക്കും ക്ലോങ്രിഫിനിലെ മെയ്ന്‍ നദിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിലായി.

അതിനിടെ കൂടുതല്‍ മഴയും ഐസുമുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. വെള്ളം വറ്റിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.ക്ലോങ്‌റിഫിന്‍, ബാലിമണ്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലാണ് വലിയ പ്രത്യാഘാതങ്ങളുണ്ടായത്. റോഡുകളും കെട്ടിടങ്ങളും വെള്ളത്തിലാണ്.കൗണ്‍സിലിന്റെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ രാത്രി മുഴുവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലായിരുന്നു.. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. അലേര്‍ട്ടുകളുടെ പെരുമഴ വെള്ളിയാഴ്ച രാത്രി 9 മണി മുതല്‍ ശനിയാഴ്ച രാവിലെ 10 മണി വരെ മെറ്റ് ഏറാന്‍ യെല്ലോ ലോ ടെമ്പറേച്ചര്‍ ഐസ് മുന്നറിയിപ്പും നല്‍കിയിരുന്നു.

കോര്‍ക്ക്, കെറി എന്നിവിടങ്ങളില്‍ കനത്ത മഴയെ മുന്‍നിര്‍ത്തിയാണ് യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.കൂടാതെ കാവന്‍, ഡോണഗേല്‍, ലോങ്‌ഫോര്‍ഡ്, കൊണാറ്റിലെ അഞ്ച് കൗണ്ടികള്‍ എന്നിവിടങ്ങളിലും യെല്ലോ മഴ-മഞ്ഞ് അലേര്‍ട്ട് നിലവിലുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഞായറാഴ്ച അര്‍ദ്ധരാത്രി വരെ ഇത് പ്രാബല്യത്തിലുണ്ടാകും. ചില സമയങ്ങളില്‍ മഴ കനക്കുമെന്നും മഞ്ഞുവീഴ്ചയും സ്നോയ്ക്കും സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

താപനില -1 നും -3 നും ഇടയിലേയ്ക്ക് താഴുന്നത് യാത്രകള്‍ അപകടകരമാകുമെന്നും ഇവര്‍ ഓര്‍മ്മിപ്പിച്ചു.അതേസമയം, ആന്‍ട്രിം, ഡൗണ്‍, ടൈറോണ്‍, ഡെറി എന്നീ കൗണ്ടികള്‍ക്ക് മെറ്റ് ഓഫീസ് യെല്ലോ ഐസ് മുന്നറിയിപ്പ് നല്‍കി. ഇന്നലെ രാത്രി 8 മണി മുതല്‍ ആരംഭിച്ച മുന്നറിയിപ്പ് ശനിയാഴ്ച രാവിലെ 10 മണി വരെ പ്രാബല്യത്തിലുണ്ടാകും.200 മില്ലിമീറ്റര്‍ വരെ സ്നോയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് കൂട്ടിച്ചേര്‍ത്തു.യെല്ലോ മുന്നറിയിപ്പുള്ള കൗണ്ടികളില്‍ ശനിയാഴ്ച രാത്രിയും ശൈത്യകാല മഴയ്ക്കും കൊടും തണുപ്പിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. 

മെല്ലോസ് റോഡ് റെയിന്‍ ഗേജില്‍ 46 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായും ഒരു മണിക്കൂറിനുള്ളില്‍ 9.6 മില്ലിമീറ്റര്‍ മഴ പെയ്തതായും ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു.സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും കൗണ്‍സില്‍ അറിയിച്ചു.വെള്ളപ്പൊക്കവും പെരുമഴയും ഡബ്ലിന്‍ നിവാസികള്‍ക്കും ബിസിനസുകള്‍ക്കും വലിയ ദുരിതമാണുണ്ടാക്കിയിട്ടുള്ളതെന്ന് തിരിച്ചറിയുന്നതായി കൗണ്‍സില്‍ വ്യക്തമാക്കി. എയര്‍പോര്‍ട്ട് റൂട്ടുകളില്‍ മാറ്റം അതേ സമയം, എയര്‍പോര്‍ട്ട് സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡബ്ലിന്‍ വിമാനത്താവളം അറിയിച്ചു. പ്രദേശത്തേക്കുള്ള റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.

സാധാരണയേക്കാള്‍ കൂടുതല്‍ നാവിഗേഷന്‍ പ്രശ്നങ്ങളുണ്ട്.’പ്രാദേശിക റൂട്ടുമാറ്റങ്ങള്‍ മനസ്സിലാക്കണമെന്നും റോഡുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ഡ്രൈവര്‍മാരോട് അതോറിറ്റി നിര്‍ദ്ദേശിച്ചു. കോളിന്‍സ്ടൗണിലെ വെള്ളപ്പൊക്കം കാരണം വിമാനത്താവളത്തിലേക്കുള്ള നാല് റൂട്ടുകളില്‍ സര്‍വ്വീസ് വഴിതിരിച്ചുവിട്ടതായി ഡബ്ലിന്‍ ബസ് വ്യക്തമാക്കി.പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളെ ബാധിച്ചതായി ബസ് ഏറാന്‍ പറഞ്ഞു.കിഴക്കന്‍ ഭാഗത്തേയ്ക്കുള്ള ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !