എടപ്പാൾ: വട്ടംകുളം പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം ഞായറാഴ്ച വിപുലമായ പരിപാടികളോടെ നടക്കും.
രാവിലെ 4 മണിക്ക് നിർമ്മാല്യ ദർശനം,അഭിഷേകം,ഇളനീർ ധാര, ശ്രീ രുദ്ര ധാര,മലർനിവേദ്യം, ഗണപതി ഹോമം,ഉഷ:പൂജ നടക്കും. തുടർന്ന് രാവിലെ 8 മണിക്ക് ഗജവീരന്റെ അകമ്പടിയോടു കൂടി ലക്കിടി കുട്ടന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം, 10 മണിക്ക് തൃത്താല ശങ്കരകൃഷ്ണ പൊതുവാളിന്റെ നേതൃത്വത്തിൽ മേളം, 11 മണിക്ക് നവകം,
പഞ്ചഗവ്യം,ഉച്ച പൂജ, ശ്രീ ഭൂത ബലി നടക്കും. വൈകുന്നേരം 3 മണിക്ക് പഞ്ച വാദ്യം, 5:30 ന് പറവെപ്പ്, മേളം, 6:30 ന് ദീപാരാധന, കേളി,ശയന പ്രദക്ഷിണം,ചൈനീസ് വെടിക്കെട്ട്,8:30 ന് തിരുവാതിര കളി,വിവിധ കലാ പരിപാടികൾ,
10:30 ന് തൃത്താല ശങ്കരകൃഷ്ണ പൊതുവാളും മണ്ണാർക്കാട് മോഹനനും അവതരിപ്പിക്കുന്ന ഡബിൾ തായമ്പക,തുടർന്ന് കൊമ്പ് പറ്റ്, കുഴൽ പറ്റ്,വിളക്കാചാരത്തോടു കൂടി ശീവേലി,മേളം എന്നിവയും നടക്കും.പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം ഉണ്ടായിരിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.