മുല്ലമറ്റം വാർഡിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 13 ന്

രാമപുരം: രാമപുരം ഗ്രാമപഞ്ചായത്തിലെ മൂല്ലമറ്റം വാർഡിൽ പണി പൂർത്തികരിച്ചതും നിർമ്മാണം ആരംഭിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനം 13 ന് വൈകിട്ട് 5 മണിക്ക് മുല്ലമറ്റം കുരിശുപള്ളി കവലയിൽ ചേരുന്ന യോഗത്തിൽ മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിക്കും.

മന്ത്രപ്പാറ പനച്ചിപ്പാറ പ്രദേശത്തെ ജനങ്ങളുടെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി രൂപം കൊടുത്ത മന്ത്രപ്പാറ കുടിവെള്ള പദ്ധതിയിൽ ഏകദേശം 110 ഓളം കുടുംബങ്ങൾ ഉണ്ട്. നിലവിലുള്ള കുടിവെള്ള പദ്ധതിയിൽ നിന്നും ആവശ്യാനുസരണം ജലം ലഭിക്കാത്ത സാഹചര്യത്തിൽ പദ്ധതിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന് കരികിലത്തോടിന് സമീപം പഞ്ചായത്ത് വക സ്ഥലത്ത് പുതിയ കുളം നിർമ്മിച്ച് മോട്ടോർ സ്ഥാപിച്ച് വെള്ളം ടാങ്കിലേയ്ക്ക് പമ്പ് ചെയ്യുന്നതിന് എം.എൽ.എ. ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയും, 

മുല്ലമറ്റം വാർഡിലെ തന്നെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതും ഏകദേശം 175 കുടുംബങ്ങൾക്ക് ഉപകരിക്കുന്നതുമായ മുല്ലമറ്റം മന്ത്രപ്പാറ പനച്ചിപ്പാറ നെല്ലിയാനിക്കുന്ന് റോഡ് 2000 ത്തിൽ വെട്ടി തുറന്നെങ്കിലും ഈ റോഡ് ഏകദേശം 2 കിലോമീറ്റർ ദൂരം ഉണ്ട്. മുൻപ് പല ഘട്ടങ്ങളായി നിർമ്മാണം നടത്തിയിട്ടുണ്ട്. ഈ റോഡിൽ എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം മുടക്കി പണി പൂർത്തികരിച്ചതിന്റെ ഉദ്ഘാടനവും, 

17 വർഷം രാമപുരം പഞ്ചായത്ത് പ്രസിഡന്റും, 18 വർഷം സഹകരണ ബാങ്ക് പ്രസിഡന്റുമായി പ്രവർത്തിക്കുകയും ചെയ്ത‌ എൻ.സി. ജോസഫ് നെടുംകുന്നേൽ നേതൃത്വം കൊടുത്ത് വർഷങ്ങൾക്ക് മുൻപ് വെട്ടി തുറന്ന മുല്ലമറ്റം ചെറുകുറിഞ്ഞി റോഡിന് അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിന് ഈ റോഡിന് എൻ.സി. ജോസഫ് നെടുംകുന്നേൽ എന്ന പേര് നാമകരണം ചെയ്യുന്ന നടപടിയും 13 ന് വൈകിട്ട് 5 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാമിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തില് മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിക്കും. 

പഞ്ചായത്ത് മെമ്പർ ലിസമ്മ മത്തച്ചൻ, സഹകരണ ബാങ്ക് പ്രസിഡന്റ് വി.എ. ജോസ് ഉഴുന്നാലിൽ, സണ്ണി കാര്യപ്പുറം എന്നിവർ പ്രസംഗിക്കും. മത്തച്ചൻ പുതിയിടത്തുചാലിൽ, ബാബു നെടുംകുന്നേൽ, ജോൺസണ് നെല്ലുവേലില്, സലിലാല് തോമസ്, ജെയ്‌സ് ലിസമ്മ തോമസ് കൂട്ടക്കല്ലിൽ, എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !